എരുമേലി ∙ തീർഥാടന നഗരത്തിലെ താൽക്കാലിക കടയിൽ അനധികൃതമായി സൂക്ഷിച്ച 900 പാക്കറ്റ് സിന്ദൂരം സ്പെഷൽ സ്ക്വാഡ് പിടികൂടി. നിരോധിത രാസസിന്ദൂരമാണോ പിടികൂടിയതെന്ന് പരിശോധിക്കുന്നതിനു സാംപിൾ സർക്കാർ ലബോറട്ടറിയിലേക്ക് അയയ്ക്കും.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട
സംഘമാണ് സിന്ദൂരം പിടികൂടിയത്. പിടികൂടിയ പാക്കറ്റുകളിൽ നിർമാണ ലൈസൻസോ മറ്റു വിവരങ്ങളോ ഉൽപന്നവുമായി ബന്ധപ്പെട്ട
വിശദാംശങ്ങളോ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവ കണ്ടെടുത്ത് വിൽപന മരവിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അജു ജോസഫ് കുര്യൻ പറഞ്ഞു.
ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ജെമില ഹെലൻ ജേക്കബ്, ബബിത കെ.വാഴയിൽ, താര എസ്.പിള്ള, എസ്.ഉദ്യോഗസ്ഥരായ ശരത്കുമാർ, കെ.എ.റെയ്സ് എന്നിവർ അടങ്ങിയ സംഘമാണ് സിന്ദൂരം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം 46 സ്റ്റാളുകളിൽ പരിശോധന നടത്തിയിരുന്നു.
വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പമ്പ സ്റ്റാൻഡിൽ സുരക്ഷാ ജീവനക്കാരില്ല
പമ്പ സർവീസ് നടത്തുന്ന എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാരില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 2 ചെറിയ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
പിറകോട്ടെടുത്ത ബസ് തട്ടിയാണ് രണ്ട് അപകടവും. തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റപ്പോൾ പിറകോട്ട് എടുത്ത ബസ് തട്ടി എരുമേലി സ്വദേശിയുടെ സ്കൂട്ടറിനു കേടു പറ്റി.
പെട്ടെന്നു മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.
സർവീസ് റോഡും ബസ് സ്റ്റാൻഡും ഒരുമിച്ചായതിനാൽ തീർഥാടന കാലം ആയാൽ ഇവിടെ ഗതാഗതക്കുരുക്കാണ്. നൂറുകണക്കിനു പമ്പ ബസുകളാണ് ഇവിടെ നിന്നു വരുന്നതും പോകുന്നതും.
ബസ് സ്റ്റാൻഡിൽ എപ്പോഴും തീർഥാടകരുടെ തിരക്കാണ്. ബസ് ഓപ്പറേറ്റിങ് സെന്ററിൽ സുരക്ഷാ ജീവനക്കാരെ നിയമിച്ചില്ലെങ്കിലും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.
പരിശോധന വേണമെന്ന് ആവശ്യം
കച്ചവട
സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധമാണ്. എന്നാൽ കാനന പാതയിൽ ഉൾപ്പെടെയുള്ള താൽക്കാലിക കടകളിൽ ജോലി ചെയ്യുന്നവരിൽ പലർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഇല്ലെന്നു പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

