കൊല്ലം ∙ മുൻ മന്ത്രി പരേതനായ ബേബിജോണിന്റെ മകനും കിങ്സ് ഇൻഫ്രാ വെഞ്ചേഴ്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീണ്ടകര വയലിൽ ബംഗ്ലാവിൽ ഷാജി ബേബി ജോൺ (65) അന്തരിച്ചു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് 3.30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.
മുൻ മന്ത്രിയും ആർഎസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിന്റെ ജ്യേഷ്ഠ സഹോദരനാണ്. മത്സ്യോൽപന്ന കയറ്റുമതി മേഖലയിലെ സംഭാവനകൾക്കുള്ള മറൈൻ പ്രോഡക്ട്സ് ആൻഡ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി (എംപിഇഡിഎ) പുരസ്കാരം പലതവണ നേടിയിട്ടുണ്ട്.
ഭാര്യ: റീറ്റ എസ്.ജോൺ.
മക്കൾ: ബേബി ജോൺ ഷാജി (ജോയിന്റ് മാനേജിങ് ഡയറക്ടർ, കിങ്സ് ഇൻഫ്രാ വെഞ്ചേഴ്സ് ലിമിറ്റഡ്), പീറ്റർ ജോൺ ഷാജി (കാനഡ). മരുമക്കൾ: ടെസ് ജോസ്, റിയ (കാനഡ).
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

