മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിവസമായ ഇന്ന് 72 ചിത്രങ്ങളുടെ പ്രദർശനമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ മേളയിലെ 19 ചിത്രങ്ങളുടെ പ്രദർശനം അനിശ്ചിതത്വം നേരിടുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴു സിനിമകളുടെ പ്രദർശനങ്ങൾ മുടങ്ങിയിരുന്നു, ഇന്ന് 8 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങിയേക്കും. ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്.
ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇന്ന് പ്രദർശിപ്പിക്കേണ്ട
സിനിമകളിൽ എ പോയറ്റ് അൺ കൺസീൽഡ് പോയട്രി, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബമകോ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് ദി റിപബ്ലിക്, പലസ്തീൻ 36, യെസ്, എന്നീ ചിത്രങ്ങളാണ് കാൻസൽ ആയിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

