തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിൽ രണ്ടിടത്ത് എൽഡിഎഫ് രണ്ടക്കത്തിൽ ഒതുങ്ങിയത് മുന്നണിയിൽ ചർച്ചയാകുന്നു. എട്ടാം വാർഡായ മധുരപ്പാറയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിക്ക് 21 വോട്ടാണ് ലഭിച്ചത്.
12–ാം വാർഡായ കുമാരമംഗലത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി 87 വോട്ടിൽ ഒതുങ്ങി. 8–ാം വാർഡിൽ വോട്ട് മാറ്റി ചെയ്തെന്നും 12–ാം വാർഡിൽ സ്വീകാര്യനായ സ്ഥാനാർഥിയല്ലാത്തതാണ് പരാജയ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
353 വോട്ട് നേടി യുഡിഎഫ് സ്ഥാനാർഥി ഫസൽ സുലൈമാനാണു മധുരപ്പാറയിൽ വിജയിച്ചത്.
20 വർഷമായി ബിജെപി വിജയിക്കുന്ന വാർഡാണ് ഫസൽ പിടിച്ചെടുത്തത്.
ഇവിടെ ബിജെപി സ്ഥാനാർഥി കെ.എസ്.ബിനുവിന് 263 വോട്ട് ലഭിച്ചു. 12–ാം വാർഡിൽ മുന്നണികളെ ഞെട്ടിച്ചു സ്വതന്ത്ര സ്ഥാനാർഥിയായ കെ.കെ.ശ്യാംകുമാർ 244 വോട്ടു നേടി വിജയിച്ചു.
യുഡിഎഫ് സ്ഥാനാർഥി ആനന്ദ് ശശിക്ക് 223 വോട്ടും ലഭിച്ചു. 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
അതേസമയം രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത ശ്യാംകുമാറിന് യുവാക്കളുടെ വോട്ടുകൾ ലഭിച്ചതായും സിപിഎം വോട്ട് മറിച്ചു നൽകിയതായും പ്രവർത്തകർ വിലയിരുത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

