കൊച്ചി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐഇഇഇ) മൈക്രോവേവ്സ്, ആന്റിനാസ് ആൻഡ് പ്രൊപ്പഗേഷൻ സമ്മേളനത്തിന് (മാപ്കോൺ) ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. ഐഎസ്ആർഒ ചെയർമാൻ ഡോ.
വി നാരായണൻ വിഡിയോ കോൺഫറൻസിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിആർഡിഒ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. ബി.കെ.ദാസ് മുഖ്യപ്രഭാഷണം നടത്തി.
മൈക്രോവേവ് തിയറി ആൻഡ് ടെക്നോളജി സൊസൈറ്റിയും ആന്റിനാസ് ആൻഡ് പ്രൊപ്പഗേഷൻ സൊസൈറ്റിയും ചേർന്നു നടത്തുന്ന മാപ്കോൺ ഐഇഇഇ, ഇഎംസി-എസ് എന്നിവയുടെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്. ആർഎഫ്, മൈക്രോവേവ്, ആന്റിന, വയർലസ് സിസ്റ്റം, പ്രതിരോധ സാങ്കേതികവിദ്യകൾ, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ നിന്ന് നാൽപതിലേറെ രാജ്യങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മറ്റു രാജ്യങ്ങളെ ആശ്രയിക്കാത്ത സ്ഥിതിയിലേക്ക് പ്രതിരോധ മേഖല വളരും: ഡോ.
ബി.കെ.ദാസ് കൊച്ചി∙ കരുത്തുറ്റ റഡാറുകൾക്കും കൃത്യതയാർന്ന മിസൈലുകൾക്കും പിന്നിലെ അസാധാരണ മനുഷ്യൻ, അതാണ് ഡോ. ബി.കെ.ദാസ്.
ഇന്ത്യൻ പ്രതിരോധ രംഗത്തെ അതികായനായ ഇദ്ദേഹം നിലവിൽ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറലാണ്. അഭിമുഖത്തിൽ നിന്ന്:
പ്രതിരോധ രംഗത്ത് രാജ്യം എവിടെ നിൽക്കുന്നു?
ഓരോ വർഷവും വളർന്നുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര സർക്കാർ വലിയ പിന്തുണയാണു പ്രതിരോധ മേഖലയ്ക്കു നൽകുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയോടെ ആത്മവിശ്വാസം വർധിച്ചു.
കയറ്റുമതി സാധ്യതകളുമുണ്ട്. അത്തരമൊരു സ്വയം പര്യാപ്തതയിലേക്ക് എത്താൻ സാധിച്ചതു തന്നെയാണ് ഏറ്റവും വലിയ നേട്ടം.
എങ്കിലും ഇപ്പോഴും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട
അവസ്ഥയുണ്ട്!
ഒന്നും അത്ര പെട്ടെന്നു സംഭവിക്കില്ലല്ലോ.
ചില സാങ്കേതിക വിദ്യകൾ ഇപ്പോഴും അകലെയാണ്. അതുകൊണ്ട് അവ ഇറക്കുമതി ചെയ്യേണ്ടി വരുന്നു.
ഇന്ന് ഇറക്കുമതി ചെയ്യപ്പെടുന്നവ നാളെ ഒരു ഇന്ത്യൻ പ്രൊഡക്ടായി നമ്മൾ തന്നെ നിർമിക്കും. കൂടി വന്നാൽ 5 വർഷം, ചിലപ്പോൾ 10.
അതിനുള്ളിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കാത്ത അവസ്ഥയിലേക്ക് പ്രതിരോധ മേഖല വളരും.
പുതിയ പരീക്ഷണങ്ങൾ?
ഞൊടിയിടയിലാണ് പുതിയ സാങ്കേതിക വിദ്യകളും വസ്തുക്കളും വന്നുകൊണ്ടിരിക്കുന്നത്. ഈ ഓട്ട
മത്സരത്തിൽ ജയിക്കണമെങ്കിൽ വേഗം കൂടിയേ തീരൂ. നിലവിലെ പ്രധാന പരീക്ഷണങ്ങൾ ഹൈപ്പർസോണിക് മേഖലയിലാണ്.
യുദ്ധം ഒരു സാധാരണ സംഭവമായി മാറികൊണ്ടിരിക്കുകയാണ്. അതിനെക്കുറിച്ച് എന്തു തോന്നുന്നു?
യുദ്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് ഏറെ മാറ്റം സംഭവിച്ചിട്ടുണ്ട്.
തുല്യതയില്ലാത്ത യുദ്ധങ്ങളാണിപ്പോൾ. ചെറിയ ഡ്രോണുകൾ വരെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
യുദ്ധങ്ങൾക്ക് അവസാനവുമില്ല. അത്രതന്നെ സാമ്പത്തിക നഷ്ടം രാജ്യങ്ങൾക്കും സംഭവിക്കുന്നു.
അതുകൊണ്ടുതന്നെ ചെലവുകുറച്ചുള്ള ആയുധ നിർമാണത്തെക്കുറിച്ച് ചിന്തിക്കണം. ഇലക്ട്രോണിക്സ് വാർഫെയറിലും നമ്മൾ കരുത്തരാകേണ്ടതുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

