മൂവാറ്റുപുഴ∙ കാവുംപടിയിൽ വീണ്ടും പൈപ്പ് പൊട്ടി നഗരത്തിലെ വിവിധ മേഖലകളിലേക്കുള്ള ശുദ്ധജല വിതരണം നിലച്ചു. തൊടുപുഴ റോഡ്, കാവുംപടി, കിഴക്കേക്കര മേഖലകളിലെ ശുദ്ധജല വിതരണമാണ് നിലച്ചത്.
ഇന്നലെയാണു പൈപ്പ് പൊട്ടിയത്. വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുകി റോഡ് തോടിനു സമാനമായി. ജല അതോറിറ്റിയുടെ കാവുപടി ജലസംഭരണിക്കു സമീപം റോഡിലാണ് പൈപ്പ് പൊട്ടിയത്.
ഈ ഭാഗത്ത് ഏറെ താഴ്ചയിലാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇതു മൂലം റോഡ് താഴ്ചയിൽ കുഴിച്ചാണ് അറ്റകുറ്റുപ്പണികൾ ആരംഭിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയോടെ മാത്രമേ ശുദ്ധജല വിതരണം പുനരാരംഭിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കാവുംപടി റോഡിൽ തുടർച്ചയായി ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നുണ്ട്. പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ റോഡും തകർന്നു കുഴിയായി കിടക്കുകയാണ്.
പൈപ്പ് പൊട്ടുമ്പോൾ റോഡ് കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും കുഴികൾ ശാസ്ത്രീയമായി മൂടുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായാണ് നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

