പത്തനംതിട്ട ∙ നാടെങ്ങും ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര വിളക്കുകൾ മിഴി തുറന്നു.
കാരൾ സംഘങ്ങളും സജ്ജീവമായതോടെ തിരഞ്ഞെടുപ്പ് ചൂടിനിടയിലും ആഘോഷരാവുകൾക്ക് തുടക്കമായി. പള്ളികളും മറ്റ് ഇടങ്ങളിലും കൂറ്റൻ നക്ഷത്രങ്ങൾ കൺത്തുറന്നു. ക്രിസ്മസ് ട്രീയും സാന്താക്ലോസുകളും നക്ഷത്ര വിളക്കുകളുമായി കടകളിൽ ക്രിസ്മസ് വിപണി ഒരുങ്ങി.
പലതരത്തിലുള്ള എൽഇഡി സ്റ്റാറുകളും ലൈറ്റുകളും മാലബൾബുകളും മറ്റ് അലങ്കാര വസ്തുക്കളുമാണ് വിൽപനയ്ക്കുള്ളത്. അഞ്ച് രൂപ മുതലുള്ള കുഞ്ഞൻ പേപ്പർ നക്ഷത്രങ്ങളും പ്ലാസ്റ്റിക് എൽഇഡി നക്ഷത്രങ്ങളുമുണ്ട് വിപണിയിൽ. പ്ലാസ്റ്റിക്കും മുളയും ഉപയോഗിച്ചുള്ള റെഡിമെയ്ഡ് പുൽക്കൂടുകളും ലഭ്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

