സംസ്ഥാനത്ത് പൊലീസിന്റെ ക്രൂരമർദനത്തിനെതിരെ വീണ്ടും ഗുരുതര പരാതി. പൊലീസിന്റെ ക്രൂരമായ ആക്രമണത്തിൽ ഇരുപത്തിമൂന്നുകാരന്റെ ജനനേന്ദ്രിയം തകർന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെ അടൂർ സ്വദേശിയാണ് രംഗത്തെത്തിയിരിക്കുന്നത്.
പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലീസുകാരാണ് യുവാവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. പൊലീസ് വാഹനത്തിലിട്ട് നാല് പൊലീസുകാർ മാറി മാറി തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് യുവാവ് വ്യക്തമാക്കി.
“ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചെന്നും മൂത്രമൊഴിക്കാൻ പ്രശ്നമുണ്ടെന്നും” യുവാവ് പറയുന്നു. അടിയന്തരമായി സർജറി നടത്തിയാലേ പ്രത്യുൽപാദന ശേഷി തിരിച്ചു കിട്ടുകയുള്ളൂ എന്ന് ഡോക്ടർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

