പീരുമേട് ∙ മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ നിർമിച്ച റോക്കറ്റിന്റെ വിക്ഷേപണം 18ന്. കോളജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ നിർമിച്ച ടെക്നോളജി ഡെമോൺസ്ട്രേറ്റർ റോക്കറ്റ് ബസിലിയൻ-01 രാവിലെ 10.30നു കോളജ് ഗ്രൗണ്ടിൽനിന്നു വിക്ഷേപിക്കും.
കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം പഠനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ പൂർണ പങ്കാളിത്തത്തോടെ റോക്കറ്റ് നിർമിക്കുന്നതെന്നു കോളജ് മാനേജ്മെന്റ് അറിയിച്ചു.
രണ്ടരക്കിലോ ഭാരമുണ്ട് റോക്കറ്റിന്. സമുദ്രനിരപ്പിൽനിന്ന് 2 കിലോമീറ്റർ വരെ ഉയരത്തിൽ എത്തുന്ന റോക്കറ്റ്, പാരഷൂട്ട് വിടർത്തിയാകും തിരിച്ചെത്തിക്കുക.
സുഗന്ധവ്യഞ്ജനങ്ങൾ നന്നായി വളർത്തിയെടുക്കാൻ സഹായിക്കുന്ന അന്തരീക്ഷ കണികയായ എയറോസോളിനെക്കുറിച്ചുള്ള പഠനവും കുട്ടിക്കാനത്തെ അന്തരീക്ഷ താപനിലയുടെ പഠനവും റോക്കറ്റ് വിക്ഷേപണത്തിലൂടെ സാധ്യമാകും.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ എൻജിനീയറിങ് എന്നിവയുൾപ്പെടുന്ന വിവിധ വകുപ്പുകളിലെ വിദ്യാർഥികൾ ചേർന്നാണ് റോക്കറ്റിന്റെ രൂപകൽപനയും നിർമാണവും പരീക്ഷണഘട്ടങ്ങളും പൂർത്തിയാക്കിയത്.
ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനും കോളജിന്റെ ഗവേഷണ വിഭാഗം ഡീനുമായ ഡോ. ഉമ്മൻ തരകന്റെ നേതൃത്വത്തിലാണു പദ്ധതി യാഥാർഥ്യമായത്.
ഗ്രൗണ്ട് സ്റ്റേഷനിലൂടെ നിയന്ത്രണവും ഡേറ്റ ശേഖരണം നടത്താൻ കഴിയുന്ന സംവിധാനവും വിദ്യാർഥികൾ ഒരുക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

