കോഴിക്കോട് ∙ അവധി ദിവസം ആഘോഷിക്കാൻ ഉമ്മയുടെ വീട്ടിലെത്തിയ 15 വയസ്സുകാരൻ ചാലിയാർ പുഴയുടെ കൈവഴിയായ മണക്കടവിൽ മുങ്ങി മരിച്ചു. ചക്കുംകടവ് ചുള്ളിക്കാട് താമസിക്കുന്ന കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ ലോഡിങ് തൊഴിലാളി ഷൗക്കത്തിന്റെ മകൻ ഷാമിലാണ് (15) മണക്കടവിൽ മരിച്ചത്.
പരപ്പിൽ എംഎം വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഷാമിൽ ഇന്നലെ രാവിലെയാണ് മണക്കടവിലെ ഉമ്മയുടെ വീട്ടിലെത്തിയത്. വൈകിട്ട് ഫുട്ബോൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.
പരിസരത്തുണ്ടായിരുന്നവർ ഉടൻ കരയ്ക്കു കയറ്റിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു. മയ്യിത്ത് നമസ്കാരം ഇന്നു ചക്കുംകടവ് ജുമാ അത്ത് മസ്ജിദിൽ.
മാതാവ്: ഷംന. സഹോദരങ്ങൾ: ഷിബിൽ, ഷെജിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

