പുന്നയൂർ ∙ വടക്കേ പുന്നയൂരിൽ സിപിഎം പ്രവർത്തകൻ ബാവുമ്മൽ ഇബ്രാഹിം ബാബുവിനു നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. നോർത്ത് പുന്നയൂർ പുളിക്കപ്പറമ്പിൽ അസീസ് (49), അത്താണിക്കൽ അഷ്റഫ് (55) എന്നിവരെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
വ്യാഴം രാത്രി 10 മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമായി വന്ന പ്രതികൾ ഗുണ്ട് കത്തിച്ച് വീട്ടുമുറ്റത്ത് നിന്ന ബാബുവിനു നേരെ എറിയുകയായിരുന്നു.
ഒഴിഞ്ഞു മാറിയെങ്കിലും ഗുണ്ട് സമീപത്ത് വീണു പൊട്ടി കണ്ണിനു പരുക്കേറ്റു.
അക്രമം നടത്തിയവരെ കണ്ടെന്നു ബാബു ഉറക്കെ വിളിച്ചു പറഞ്ഞതിനെ തുടർന്ന് അസീസ് സ്കൂട്ടറിൽ തിരിച്ചു വന്നു വീട്ടുമുറ്റത്ത് വീണ്ടും ഗുണ്ട് പൊട്ടിച്ചു. ഇത് ചോദ്യം ചെയ്ത അയൽവാസി ഷഫീഖിനെ അസീസ് ഇടിച്ചെന്നും പൊലീസ് പറഞ്ഞു.
ഇൗ സംഭവത്തിനു അൽപം മുൻപ് അഞ്ചാം വാർഡ് മെംബർ സലീന നാസർ യോഗം കഴിഞ്ഞ് സ്കൂട്ടറിൽ വരുമ്പോൾ വടക്കേ പുന്നയൂർ സെന്ററിൽ ഒരു സംഘം റോഡിൽ സ്കൂട്ടറിനു നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

