മൂന്നാർ ∙ മഴക്കാലത്തിനു ശേഷം മൂന്നാറിൽ ശൈത്യകാലമാരംഭിച്ചു. ഇന്നലെ രാവിലെ മൂന്നാർ ടൗണിൽ താപനില 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. നല്ലതണ്ണിയിൽ 7, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ 9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.
വിദൂര എസ്റ്റേറ്റുകളായ ചെണ്ടുവര, തെന്മല, ചിറ്റുവര, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിൽ താപനില ഇന്നലെ പുലർച്ചെ 5 ഡിഗ്രിയിലും താഴെയായിരുന്നു. മഴ മാറിയതോടെ കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാർ മേഖലയിൽ അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
ചൊവ്വാഴ്ച– 9, ബുധൻ–8, വ്യാഴം– 7 ഡിഗ്രി സെൽഷ്യസായിരുന്നു മൂന്നാർ ടൗണിലെ താപനില.
വരും ദിവസങ്ങളിൽ താപനില കൂടുതൽ താഴുമെന്നാണ് സൂചന. ശൈത്യകാലമരംഭിച്ചതോടെ രണ്ടാം മൈൽ മുതൽ മൂന്നാർ വരെയും മൂന്നാർ മുതൽ മറയൂർ വരെയുള്ള ഭാഗങ്ങളിൽ വൈകിട്ട് 4 മുതൽ കനത്ത മൂടൽമഞ്ഞാണ്.
ക്രിസ്മസ്, പുതുവത്സര അവധികൾ ആഘോഷിക്കാനായി കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

