പാലക്കാട് ∙മലമ്പുഴ പഞ്ചായത്തിലെ ഏറ്റവും ഉൾപ്രദേശത്തുള്ള പോളിങ് ബൂത്തായ എലിവാൽ ഫോറസ്റ്റ് സെക്ഷൻ ഓഫിസിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫിസർക്കും സംഘത്തിനുമൊപ്പമായിരുന്നു ഇന്നലത്തെ യാത്ര.
വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന പാലക്കാട് ഗവ. വിക്ടോറിയ കോളജ് മൈതാനത്ത് അൻപതിലേറെ വാഹനങ്ങളാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയിരുന്നത്.
രാവിലെ 10ന് വോട്ടിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.
സ്ക്വാഡ് റെഡി, ഇനി പോളിങ്
∙ വിക്ടോറിയ കോളജിലെത്തിയ ഉദ്യോഗസ്ഥർ മലമ്പുഴ പഞ്ചായത്തിന്റെ കൗണ്ടറിൽ നിന്ന് എലിവാൽ ബൂത്തിലേക്കുള്ള വോട്ടിങ് സാമഗ്രികൾ ഏറ്റുവാങ്ങി. ഒരു ബൂത്തിൽ ഒരു പ്രിസൈഡിങ് ഓഫിസർ, 3 പോളിങ് ഓഫിസർമാർ, സുരക്ഷയ്ക്കായി ഒരു പൊലീസ് എന്നിങ്ങനെ അഞ്ചു പേരടങ്ങിയതാണ് സംഘം.
∙ ഉച്ചയ്ക്ക് ഒന്നരയോടെ വിക്ടോറിയ കോളജിൽ നിന്നു വോട്ടിങ് സാമഗ്രികളുമായി പുറപ്പെട്ട
സംഘം 16 കിലോമീറ്റർ അകലെയുള്ള എലിവാൽ ഫോറസ്റ്റ് സെക്ഷൻ ഓഫിസിൽ ഉച്ചയ്ക്ക് രണ്ടരയോടെ എത്തി. ഒരു കൺട്രോൾ യൂണിറ്റ്, 3 വോട്ടിങ് യന്ത്രം തുടങ്ങിയവയാണ് ഉദ്യോഗസ്ഥരുടെ കയ്യിലുള്ളത്.
ഇവ പോളിങ് ബൂത്തിൽ സജ്ജീകരിച്ചു. ∙ പ്രിസൈഡിങ് ഓഫിസറായ കെ.വി.പ്രശാന്ത്, പോളിങ് ഓഫിസർമാരായ പി.പി.മണികണ്ഠൻ, വി.രഞ്ജു, സി.വി.ശിവരാമൻ, പാലക്കാട് വനിതാ സ്റ്റേഷനിലെ എഎസ്ഐ രാഖി എന്നിവരാണ് എലിവാൽ പോളിങ് ബൂത്തിന്റെ ചുമതലയുള്ളവർ. ഇതേ ബൂത്തിലാണ് ഇവർ താമസിക്കുക.
ഇന്നു വൈകിട്ട് 6ന് പോളിങ് അവസാനിച്ച ശേഷം തിരികെ വിക്ടോറിയ കോളജിൽ വോട്ടിങ് സാമഗ്രികൾ തിരിച്ചേൽപിക്കുന്നതോടെ ഇവരുടെ തിരഞ്ഞെടുപ്പു ചുമതല പൂർത്തിയാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

