പുൽപള്ളി ∙ പെരിക്കല്ലൂർ–പുൽപള്ളി റോഡ്നിർമാണം മുടങ്ങിയതോടെ അസഹ്യമായ പൊടിശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. ഏറെക്കാലത്തെ ബഹളങ്ങൾക്കും കാത്തിരിപ്പിനുംശേഷം പെരിക്കല്ലൂരിൽ നിന്നാരംഭിച്ച നിർമാണം ഇഴഞ്ഞുനീങ്ങുന്നു.
പെരിക്കല്ലൂർ മുതൽ മുള്ളൻകൊല്ലി സ്കൂൾ പരിസരം വരെയുള്ള ഭാഗം ടാർ ചെയ്തിട്ട് രണ്ടാഴ്ചയായി.
പുൽപള്ളി റൂട്ടിൽ പള്ളിപ്പടി വരെയുള്ള ഭാഗം ഇളക്കിമറിച്ച് നനച്ചുറപ്പിച്ചു. അവിടം മുതൽ തേക്കിൻ ചുവട് വരെയുള്ള ഭാഗം കുത്തിയിളക്കിയിട്ടതല്ലാതെ ഒന്നും ചെയ്തിട്ടില്ല.
റോഡിലേക്കു കയറി നിൽക്കുന്ന തേക്കുമരം മുറിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രദേശവാസികൾ ബഹളമുണ്ടാക്കിയപ്പോൾ പണി നിർത്തിവച്ചെന്നു പറയുന്നു.
സാന്ദീപനി പരിസരത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും പൊടി അടിഞ്ഞുകൂടി. ചില സ്ഥാപനങ്ങൾ അടച്ചിടുകയാണ്. ഇളക്കിയ റോഡിൽ പാറപ്പൊടിയും മെറ്റലുമെല്ലാം നിരത്തിയിട്ടിരിക്കുന്നു.
ഡസൻ കണക്കിനു വാഹനങ്ങളാണ് പകലന്തിയോളം ഇതുവഴിയോടുന്നത്. കരിങ്കല്ലുമായി പോകുന്ന ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ വൻതോതിൽ പൊടിയിളകുന്നു. പൊടി അടിച്ചുകയറി കടകളിലെ സാധനങ്ങളെല്ലാം നശിക്കുന്നു.
മരുന്നുകളും മറ്റും ഉപയോഗിക്കാൻ പറ്റാത്തവിധം പൊടിയിൽ കുളിച്ചു. സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന വിദ്യാർഥികളും കാൽനടക്കാരും വ്യാപാരികളുമെല്ലാം ബുദ്ധിമുട്ടിലായി. റോഡ് പൊളിച്ചിട്ട് നാട്ടുകാരെ വട്ടംകറക്കുന്ന അധികൃതർ ഇക്കാര്യത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും പണിയാരംഭിക്കാൻ വൈകുന്നപക്ഷം റോഡ് നനച്ചിടാൻ നടപടിയെടുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

