പയ്യന്നൂർ ∙ സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾക്ക് വയസ്സ് 102 പിന്നിട്ടുവെങ്കിലും ഓപ്പൺ വോട്ട് എന്നത് ചിന്തിക്കാനേ കഴിയില്ല.
സ്വന്തമായി വോട്ടു ചെയ്യണം. അതും നടന്ന് പോയി ചെയ്യണമെന്ന ആഗ്രഹമാണ് ഈ സ്വാതന്ത്ര്യസമരസേനാനിക്കുള്ളത്. എന്നാൽ, ഇത്തവണ ബൂത്ത് അൽപം ദൂരെ, കേളോത്ത് അങ്കണവാടിയിലാണ്.
അത്രയുംദൂരം നടക്കുക പ്രയാസമാണ്. മകന്റെ കാറിൽ ഭാര്യയെയും കൂട്ടി രാവിലെ തന്നെ വോട്ടു ചെയ്യാൻ പോകുമെന്ന് അപ്പുക്കുട്ട
പൊതുവാൾ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും നിശ്ചിത പ്രായപരിധി കഴിഞ്ഞവർക്ക് വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിരുന്നു. അന്ന് വോട്ട് ചെയ്തത് തൃപ്തിയായില്ലെന്ന് അപ്പുക്കുട്ട
പൊതുവാൾ പറയുന്നു. മദിരാശി സർക്കാരുള്ള കാലം മുതൽ വോട്ട് ചെയ്തിട്ടുണ്ട്.
ഒരിക്കലും വോട്ട് ചെയ്യാതിരുന്നിട്ടില്ല. വടക്കേ ഇന്ത്യയിൽ ജോലിയുള്ള സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അടുത്ത ദിവസം തന്നെ നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യും.
അന്ന് പ്രതിവാര ട്രെയിനുകളാണ് കൂടുതലും.
തിരഞ്ഞെടുപ്പിന് 2 ദിവസം മുൻപ് എത്തുന്ന ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്യണം. ഇല്ലെങ്കിൽ വോട്ട് ചെയ്യാനാവില്ല.
അന്ന് ട്രെയിനുകൾ 48ഉം 56ഉം മണിക്കൂറുമൊക്കെയാണ് വൈകി ഓടുക. ഒരിക്കൽ 2 ദിവസം വൈകി.
അന്ന് ഉച്ചയ്ക്ക് എത്തി വോട്ട് ചെയ്ത് വൈകുന്നേരം തന്നെ തിരിച്ചു പോയിട്ടുണ്ട്. ഭാര്യയെയും മക്കളെയും വോട്ട് ചെയ്യാൻ ഒപ്പം കൂട്ടാറുണ്ടെങ്കിലും ആർക്ക് വോട്ട് ചെയ്യണമെന്ന് അവരോട് ഒരിക്കലും പറഞ്ഞിട്ടില്ല.
അപ്പുക്കുട്ട പൊതുവാൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

