കണ്ണൂർ ∙ ആവേശം, ആഹ്ലാദം, ആരവം… അക്ഷരാർഥത്തിൽ നഗരത്തെ ഇളക്കിമറിച്ചായിരുന്നു കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നണികൾ സമാപനം കുറിച്ചത്. കലാശക്കൊട്ടിനു മാറ്റുകൂട്ടി പാട്ടും ആട്ടവും ബാൻഡ് മേളവും മുദ്രാവാക്യം വിളിയും അലയടിച്ചു.
വാനത്തേക്ക് ഉയർത്തിയ വർണബലൂണുകൾ പ്രചാരണക്കാഴ്ചയ്ക്കു മിഴിവേകി. പതാകയേന്തിയ പ്രവർത്തകരുമായി ഇരുചക്ര വാഹനങ്ങൾ നീങ്ങി.
സ്ഥാനാർഥികളും നേതാക്കളും പ്രകടനത്തിനൊപ്പം പങ്കെടുത്ത് റോഡിനിരുവശവും കൂടിനിന്നവരെ അഭിവാദ്യം ചെയ്തു. വൈകിട്ട് 6 ആയതോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരു മാസം നീണ്ട, പരസ്യ പ്രചാരണ പരിപാടികൾക്കു സമാപനമായി.
കണ്ണൂരിൽ മൂന്നിടങ്ങളിലായാണ് മുന്നണികളുടെ പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നത്.
എൽഡിഎഫ് പ്രവർത്തകർ പഴയ ബസ് സ്റ്റാൻഡിലും യുഡിഎഫ് പ്രവർത്തകർ കണ്ണൂർ സിറ്റിയിലും ബിജെപി പ്രവർത്തകർ മുനീശ്വരൻ കോവിൽ റോഡിലും കലാശക്കൊട്ട് നടത്തി. തെക്കീബസാറിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് പ്രകടനമായാണ് എൽഡിഎഫ് പ്രവർത്തകർ പഴയ ബസ് സ്റ്റാൻഡിലെത്തിയത്.
കണ്ണൂർ നഗരത്തോടു ചേർന്ന 20 ഡിവിഷനുകളിലെ സ്ഥാനാർഥികളും പ്രവർത്തകരും നേതാക്കളും പഴയ ബസ് സ്റ്റാൻഡിൽ നടന്ന കലാശക്കൊട്ടിൽ അണിനിരന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൻ.ചന്ദ്രൻ, കെ.പി.സഹദേവൻ, എം.പ്രകാശൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, കെ.കെ.ജയപ്രകാശ്, കെ.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റിടങ്ങളിൽ അതതു ഡിവിഷനുകൾ കേന്ദ്രീകരിച്ചും കലാശക്കൊട്ട് നടന്നു.
കണ്ണൂർ താണ കേന്ദ്രീകരിച്ച് യുഡിഎഫ് പ്രവർത്തകർ ആരംഭിച്ച പ്രകടനം ആനയിടുക്ക്–സിറ്റി വഴി നീർച്ചാലിൽ കലാശക്കൊട്ടോടെ സമാപിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ നേതൃത്വം നൽകി.
കെ.സുധാകരൻ എംപി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ പങ്കെടുത്ത കലാശക്കൊട്ട് ചാലാട് സമാപിച്ചു. മറ്റിടങ്ങളിൽ അതതു സോണൽ കേന്ദ്രീകരിച്ചും പ്രചാരണത്തിന്റെ സമാപനം നടന്നു.
പ്രഭാത് ജംക്ഷനിൽ നിന്നാണ് ബിജെപിയുടെ റോഡ് ഷോ ആരംഭിച്ചത്.
നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന് റെയിൽവേ സ്റ്റേഷൻ റോഡ് വഴി മുനീശ്വരൻ കോവിൽ റോഡിൽ പ്രകടനം സമാപിച്ചു. 56 ഡിവിഷനിലെയും സ്ഥാനാർഥികൾ കലാശക്കൊട്ടിൽ പങ്കെടുത്തു.
ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി, ദേശീയസമിതി അംഗം സി.രഘുനാഥ്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ, എ.ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനാർഥികളെയും ആനയിച്ച് എസ്ഡിപിഐ നടത്തിയ പ്രകടനം ചേംബർ ഓഫ് കൊമേഴ്സ് പരിസരത്തുനിന്ന് ആരംഭിച്ച് കണ്ണൂർ സിറ്റിയിൽ സമാപിച്ചു.
പാപ്പിനിശ്ശേരി ∙ എൽഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചു പാപ്പിനിശ്ശേരി വെസ്റ്റിലും, പഞ്ചായത്തിനു സമീപവും കലാശക്കൊട്ട് നടന്നു.
പഞ്ചായത്തിനു സമീപം നടന്ന സമാപന സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഹാജിറോഡിനു സമീപം നടന്ന കലാശക്കൊട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി വി.വി.പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി യു.ഷൺമുഖൻ, എസ്.പി.ജംസീർ എന്നിവരടക്കം പഞ്ചായത്ത് സ്ഥാനാർഥികളും പങ്കെടുത്തു.
എ.സുനിൽകുമാർ, കെ.വി.സാഗർ, ടി.വി.ഗംഗാധരൻ, കെ.പി.അശോകൻ, കെ.വി.രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
പാപ്പിനിശ്ശേരി ∙ യുഡിഎഫ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി സ്ഥാനാർഥികളെയും ആനയിച്ചു റെയിൽവേ സ്റ്റേഷനു സമീപം സംഘടിപ്പിച്ച കലാശക്കൊട്ട് പ്രവർത്തകരെ ആവേശത്തിലാക്കി. ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി പി.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി സി.എച്ച്.അബ്ദുൽ സലാം എന്നിവരോടൊപ്പം പഞ്ചായത്തിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർഥികളും പങ്കെടുത്തു.
സി.പി.റഷീദ്, ജാഫർ മാങ്കടവ്, ഒ.കെ.മൊയ്തീൻ, കെ.പി.അബ്ദുൽ റഷീദ്, പൂക്കോട്ടി കുമാരൻ, പി.രാജൻ, എം.സി.ദിനേശൻ, സി.എച്ച്.ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കല്യാശ്ശേരി ∙ യുഡിഎഫ് കല്യാശ്ശേരി പഞ്ചായത്ത് കമ്മിറ്റി സ്ഥാനാർഥികളെ ആനയിച്ചു കല്യാശ്ശേരി എസ്ഐ മുക്കിൽനിന്നു തുടങ്ങിയ കലാശക്കൊട്ട് ഹാജിമൊട്ടയ്ക്കു സമീപം സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ ഉദ്ഘാടനം ചെയ്തു.
എം.പി.ഇസ്മയിൽ, പി.വി.ധനഞ്ജയൻ, ബേബി ആന്റണി, എൻ.തമ്പാൻ, പി.കേളു, ഒ.വി.ലത, പി.കെ.വത്സലൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

