പുൽപള്ളി ∙ വയനാട് ടൂറിസം പ്രമോഷന്റെ ഭാഗമായി പുൽപള്ളി ഓഫ് റോഡേഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് ഓഫ്റോഡ് മത്സരത്തിൽ നിരവധി പ്രതിനിധികൾ പങ്കെടുത്തു. വയനാട് ലോ ഗിയർ ട്രെയിൽസ് എന്ന പേരിൽ അമ്പത്താറിലായിരുന്നു മത്സരം. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 117 ഓഫ് റോഡ് വാഹനങ്ങൾ അണിനിരന്നു.
രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങളോടെയാണ് മത്സരം നടത്തിയതെന്ന് സംഘാടകർ അറിയിച്ചു. സാഹസികവും ആരോഗ്യകരവുമായ ഓഫ് റോഡ് ഡ്രൈവിങ്ങിനൊപ്പം ആപൽഘട്ടങ്ങളിൽ ഇവരുടെ സേവനം പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്താനും ക്ലബ് നേതൃത്വം നൽകുന്നു.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുണ്ടായപ്പോൾ ആദ്യം രക്ഷാപ്രവർത്തനെത്തിയത് ഓഫ്റോഡേഴ്സായിരുന്നു.
വിജയികൾക്ക് 4 ലക്ഷം രുപയുടെ സമ്മാനങ്ങൾ വിതരണംചെയ്തു. ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.എ.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
പുൽപള്ളി ഓഫ്റോഡേഴ്സ് പ്രസിഡന്റ് ഗ്രേറ്റർ ബേബി അധ്യക്ഷത വഹിച്ചു. പി.എസ്.വൈശാഖ്, ബേസിൽ സാറാ പോൾ, അനിൽ കരുണൻ, കെ.എസ്.സുഭാഷ്, അനന്ദു സുഭാഷ്, കെ.വി.വിശാഖ്, യു.വിഷ്ണു, ഡോ.കെ.ദിവ്യ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

