മീനങ്ങാടി ∙ ഉണങ്ങാനിട്ട കാപ്പിക്കുരു കാവൽക്കാരൻ ഉറങ്ങാൻ പോയ തക്കത്തിനു മോഷ്ടിച്ചു.
മീനങ്ങാടി പന്നിമുണ്ട മോഹനന്റെ കളത്തിൽ നിന്നാണ് 5 ചാക്ക് കാപ്പി മോഷ്ടിച്ചത്.
ഉണങ്ങാനിട്ട കാപ്പിക്കുരു ചാക്കിൽ വാരിയെടുത്തു മോഷ്ടാക്കൾ സ്ഥലം വിടുകയായിരുന്നു.
ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണു മോഷണം തുടങ്ങിയത്. നാല് മണി വരെയുള്ള സമയത്തിനിടയിൽ 3 തവണ എത്തിയാണ് മോഷ്ടിച്ചത്.
സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ആളുകളെ തിരിച്ചറിയാൻ മാത്രം വ്യക്തമല്ല. മോഷണ സംഘത്തിലുള്ള 3 പേർ സ്കൂട്ടറിലാണ് എത്തിയത്.
കാപ്പി ഉണങ്ങാനിടുമ്പോൾ രാത്രി കാലങ്ങളിൽ കാവൽക്കാരനുണ്ടാകാറുണ്ടെങ്കിലും ഉറങ്ങാൻ പോയ സമയത്താണ് മോഷ്ടാക്കളെത്തിയത്.
മൂവരും മുഖം മൂടിയും ധരിച്ചിട്ടുണ്ടായിരുന്നുവെന്ന് കാവൽക്കാരൻ പറഞ്ഞു. കാപ്പി സീസൺ ആയതോടെ ജില്ലയിലാകെ കാപ്പി മോഷണം പതിവായിട്ടുണ്ട്.
പൊലീസിൽ പരാതി നൽകുമെന്ന് മോഹനൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

