കണ്ണൂർ ∙ പൊലീസ് നവീകരണത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് ജില്ലയ്ക്ക് 16 പുതിയ വാഹനങ്ങൾ അനുവദിച്ചു. 11 ബോലേറോ നിയോ വാഹനങ്ങളും 5 ബോലേറോ ബി 4 വാഹനങ്ങളുമാണു ലഭിച്ചത്.
ഇതിൽ ബോലേറോ നിയോ കൺട്രോൾ റൂം വാഹനമായി എടക്കാട്, പിണറായി, ചൊക്ലി, കതിരൂർ, ധർമടം, ന്യൂമാഹി, പാനൂർ, കൊളവല്ലൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നീ സ്റ്റേഷനുകളിലും കണ്ണൂർ കൺട്രോളിലുമാണ് അനുവദിച്ചത്. ബോലേറോ ബി 4 കതിരൂർ, എടക്കാട്, ധർമടം, കണ്ണവം, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിലുമാണു നൽകുക.
പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് നിർവഹിച്ചു.
അഡീഷനൽ എസ്പി സജേഷ് വാഴാളപ്പിൽ, ജില്ലാ ക്രൈംബ്രാഞ്ച് എസിപി ടി.പി.സുമേഷ്, കണ്ണൂർ ഡിഎച്ച്ക്യൂ റിസർവ് ഇൻസ്പെക്ടർ ഷാജി, മോട്ടർ ട്രാൻസ്പോർട്ട് ഓഫിസർ സന്തോഷ്, കെപിഒഎ സംസ്ഥാന നിർവാഹക സമിതി അംഗം പി.വി.രാജേഷ്, കെപിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോൺ, കെപിഎ ജില്ലാ സെക്രട്ടറി സിനീഷ്, കെപിഒഎ സംസ്ഥാന നിർവാഹക സമിതി അംഗം രാജി എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

