യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയുമെന്നത് സംബന്ധിച്ച പ്രതീക്ഷകൾക്ക് മങ്ങലേറ്റു തുടങ്ങിയതോടെ സ്വർണവില താഴേക്കിറങ്ങുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാളെ പ്രഖ്യാപിക്കുന്ന പണനയത്തിൽ അടിസ്ഥാന പലിശ കാൽ ശതമാനം (0.25%) കുറച്ചേക്കും.
എന്നാൽ, പലിശ കുറയ്ക്കാൻ 90% സാധ്യതയുണ്ടെന്ന് നേരത്തേ വിപണി വിലയിരുത്തിയിരുന്നു. ഇപ്പോഴത് 87 ശതമാനത്തിലേക്ക് താഴ്ന്നു.
മാത്രമല്ല, 2026ൽ പലിശ കുറയ്ക്കാൻ സാധ്യത വിരളവുമാണെന്ന വിലയിരുത്തലും ഉയർന്നതോടെയാണ് സ്വർണത്തിന് ഊർജം നഷ്ടപ്പെട്ടത്.
രാജ്യാന്തര വില ഔൺസിന് 4,200 ഡോളറിന് മുകളിൽ നിന്ന് 4,184 ഡോളറിലേക്ക് താഴ്ന്നു. പലിശ ഇനിയത്രവേഗം കുത്തനെ കുറയില്ലെന്ന വാദങ്ങളെ തുടർന്ന് 10-വർഷ യുഎസ് ട്രഷറി ബോണ്ട് യീൽഡ് 0.014% മെച്ചപ്പെട്ട് 4.181 ശതമാനത്തിലേക്ക് ഉയർന്നതും സ്വർണത്തിന് ക്ഷീണമായി.
കേരളത്തിൽ ഇന്ന് പവന് 240 രൂപ കുറഞ്ഞ് വില 95,400 രൂപയും ഗ്രാമിന് 30 രൂപ താഴ്ന്ന് 11,925 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,865 രൂപ. വെള്ളിവില മാറിയില്ല; ഗ്രാമിന് 192 രൂപ.
മറ്റൊരുവിഭാഗം ജ്വല്ലറികൾ 18 കാരറ്റ് സ്വർണം ഗ്രാമിന് നൽകിയ വില 25 രൂപ താഴ്ത്തി 9,805 രൂപയാണ്. വെള്ളിവില അവർ 190 രൂപയിലും നിലനിർത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

