തളിപ്പറമ്പ് ∙ സംസ്ഥാനത്ത് വിശ്വാസികൾ അങ്ങേയറ്റം പ്രയാസത്തിലും നിരാശയിലുമാണു കഴിയുന്നതെന്നും അതിനുദാഹരണമാണു ശബരിമല സന്നിധാനത്തിലെ പ്രശ്നങ്ങളെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വിശ്വാസികൾ ഏൽപിച്ച സ്വത്ത് കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവർക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. സംസ്ഥാനത്തെ ജനങ്ങളും അരക്ഷിതാവസ്ഥയിലാണ്. സംഘട്ടനങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
രാജ്യത്ത് എസ്ഐആർ പൗരത്വനിഷേധത്തിനുള്ള മാർഗമായി മാറിയിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു. മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

