ആലപ്പുഴ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നു വൈകിട്ട് അഞ്ചോടെ സമാപിക്കും. തുടർന്നുള്ള രണ്ടു രാത്രികളും ഒരു പകലും നിശ്ശബ്ദ പ്രചാരണം മാത്രം.
ജില്ലയിൽ 9നാണു തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 13നും.
പ്രചാരണത്തിൽ ഇതിനോടകം മുന്നണി സ്ഥാനാർഥികളെല്ലാം രണ്ടിലേറെ തവണ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു കഴിഞ്ഞു.
പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ സ്ഥാനാർഥികൾക്കാണു വീടുകളിലെല്ലാം നേരിട്ടെത്തി വോട്ടു ചോദിക്കാനായത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് എല്ലാ വീടുകളിലും എത്താനായിട്ടില്ല.
എങ്കിലും ഇന്നും നാളെയുമായി പരമാവധി പേരെ കണ്ടു വോട്ട് ഉറപ്പാക്കാനാണ് എല്ലാ സ്ഥാനാർഥികളുടെയും ശ്രമം.
വൈകിട്ട് അഞ്ചോടെ പരസ്യ പ്രചാരണം സമാപിച്ച ശേഷം വോട്ടർമാർക്കുള്ള പാർട്ടികളുടെ സ്ലിപ് വിതരണവും ഊർജിതമാകും. ഏതെങ്കിലും സ്ഥലത്ത് കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് ഇല്ലെങ്കിലും റോഡ് ഷോകളും മറ്റുമായി പ്രവർത്തകരിൽ ആവേശമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. വാർഡ്തലത്തിലും പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലുമാകും കലാശക്കൊട്ട്.
ആകെ വോട്ടർമാർ 1802555
സ്ത്രീ വോട്ടർമാർ 960976
പുരുഷ വോട്ടർമാർ 841567
ട്രാൻസ്ജെൻഡർ 12
പ്രവാസി വോട്ടർമാർ 65
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

