കോട്ടയം ∙ കോട്ടയം ഭദ്രാസന ശതോത്തര സുവര്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രധാന കര്മ്മ പദ്ധതികളില് ഒന്നായ സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ആദ്യ ഭവനം പുതുപ്പള്ളി പള്ളിയുടെ പൂര്ണ ചുമതലയില് മണര്കാട് മാലത്ത് നിർമ്മാണം പൂർത്തിയായി.
പുതുതായി നിർമിച്ച വീടിന്റെ കൂദാശ അഭി. ഡോ.
യുഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി നിര്വഹിച്ചു. മെത്രാസന സെക്രട്ടറി ഫാ.
കെ. എം.
സക്കറിയ, പദ്ധതി കൺവീനർ സി. ജോൺ കോര് എപ്പിസ്ക്കോപ്പ ചിറത്തലാട്ട്, പുതുപ്പള്ളി പള്ളി വികാരി ഫാ.
ആൻഡ്രൂസ് ടി. ജോൺ, ഫാ.
കുര്യാക്കോസ് ഏലിയാസ്, ഫാ. കുര്യാക്കോസ് ബേബി, ഫാ.
വര്ഗീസ് മാത്യു, ശതോത്തര സുവര്ണ ജൂബിലി പ്രോഗ്രാം സെക്രട്ടറി സാം വർഗീസ്, പുതുപ്പള്ളി പള്ളി കൈകാരന്മാരായ പി. എം.
ചാക്കോ, ജോണി ഈപ്പന്, സെക്രട്ടറി മോനൂ പി ജോസഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

