ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഇറാൻ ബന്ധമുള്ള ഉരു അമേരിക്കൻ സൈന്യം തകർത്തു. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇതിന്റെ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബർ 6-ാം തീയതിയാണ് ഈ നടപടിയുണ്ടായത്.
യുഎസ് നാവികസേന യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് നീരീക്ഷണം നടത്തിയ ഉരുവാണ് തകർത്തത്. കഴിഞ്ഞ ഏഴ് മാസമായി ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേഖലയിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരായ നാവികരേയും യുഎസ് നാവികസേന യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുന്നത് തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഉരു തകർക്കുന്നതിന് മുൻപ് ഇതിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നുവെന്നും ഇവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ഒരു ചരക്കുകപ്പൽ മുങ്ങിയതായി ഇറാൻ ഐആർജിസി അറിയിച്ചു.
ഇറാൻ-യുഎസ് സംഘർഷത്തിനിടയിൽ ഹോർമുസിൽ മൈനിൽ തട്ടി കപ്പൽ മുങ്ങുന്നത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനിടയിൽ, ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹോർമുസ് വഴി സഞ്ചരിച്ച സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള രണ്ട് കപ്പലുകൾക്ക് നേരേ ആക്രമണമുണ്ടായതായി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു.
ഇതിൽ ഒരു കപ്പൽ പൂർണമായും മുങ്ങിപ്പോയി. എന്നാൽ മറ്റൊരു കപ്പൽ സുരക്ഷിതമായി എത്തിച്ചേർന്നതായും മുങ്ങിയ കപ്പലിലെ ജീവനക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും സിംഗപ്പൂർ അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

