കാട്ടാക്കട ∙ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ.
പന്നിയോട് സാബു ഭവനിൽ സാജൻ (37) ആണ് പിടിയിലായത്. കാട്ടാക്കടയിൽ നിന്നു കോട്ടൂരിലേക്ക് പോകുന്ന ബസിൽ വച്ച് ചൊവ്വാഴ്ചയാണ് ഇയാൾ എതിർവശത്തിരുന്ന യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയത്.
യുവതി വിഡിയോ പകർത്തി ബന്ധുവിന് അയച്ചു. ബന്ധു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
വിഡിയോ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് പ്രതിക്കായി അന്വേഷണം തുടങ്ങിയിരുന്നു. വ്യാഴം ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്.
യുവതി മൊബൈലിൽ വിഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി കടന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

