മലപ്പുറം: മാനസികാരോഗ്യ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ക്ലിനിക്ക് ഉടമയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പയ്യനടം സ്വദേശി മുഹമ്മദ് റഫീഖാണ് (43) പിടിയിലായത്.
പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ഇയാൾ നടത്തിവന്നിരുന്ന ക്ലിനിക്കിൽ വെച്ചായിരുന്നു പീഡനം. കഴിഞ്ഞ ഒക്ടോബറിലാണ് കുട്ടിയെ ചികിത്സയ്ക്കായി മുത്തശ്ശി ആദ്യമായി ഇയാളുടെ ക്ലിനിക്കിൽ എത്തിച്ചത്.
തുടർചികിത്സയ്ക്കായി ഈ വർഷം മാർച്ചിൽ എത്തിയപ്പോഴാണ് ആദ്യമായി ലൈംഗികാതിക്രമം നേരിട്ടത്. ചികിത്സാകേന്ദ്രത്തിലെ ഒന്നാം നിലയിൽ നിന്ന് അടച്ചിട്ട
രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വിവിധ ദിവസങ്ങളിലായി അഞ്ച് തവണ പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു.
കുട്ടി സുഹൃത്തിനോട് വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പാലക്കാട് ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

