തൃപ്പൂണിത്തുറ ∙ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് എലിവേറ്റഡ് പാത നിർമിക്കാനുള്ള പദ്ധതി രേഖ ദക്ഷിണ റെയിൽവേയുടെ അംബ്രല്ല പദ്ധതികളുടെ കൂട്ടത്തിൽ പരിഗണിക്കാൻ തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ശുപാർശ ചെയ്തതെന്ന് ഹൈബി ഈഡൻ എംപി. ഇതിനുവേണ്ട
പൊതുവായ ക്രമീകരണ രൂപരേഖ കെഎംആർഎൽ തയാറാക്കി റെയിൽവേക്കു നൽകിയിട്ടുണ്ട്.
റെയിൽവേ ഭൂമിയിൽ ജോലികൾ നടത്താൻ റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്നും എംപിക്കു ലഭിച്ച ഡിവിഷനൽ റെയിൽവേ മാനേജരുടെ കത്തിൽ പറയുന്നു. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിന് എലിവേറ്റഡ് പാത വേണമെന്ന് എംപി, കെഎംആർഎലിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തു കടക്കാൻ യാത്രികർ ഉപയോഗിച്ചിരുന്ന സമാന്തര കവാടം അടച്ചത് വീണ്ടും തുറക്കുന്നതിനായി എംപി സമർപ്പിച്ചിരുന്ന നിവേദനം റെയിൽവേ അംഗീകരിച്ചില്ല.
കവാടത്തിന് മുൻപ് ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഇവിടെ ഒരു ഗേറ്റ് സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും ഡിവിഷനൽ റെയിൽവേ മാനേജർ നൽകിയ കത്തിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

