ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് പ്രദേശം ഇപ്പോൾ നാട്ടുകാരുടെ കൗതുകകേന്ദ്രമായി മാറിക്കഴിഞ്ഞു. പട്ടണംതറ പി.പി.
ജെസിയുടെ വീട്ടുപിറകിലെ മുന്തിരിച്ചെടിയിൽ കായ്ച്ചുനിൽക്കുന്നത് വൻകിട കുലകളാണ്.
ഒരുകുലയ്ക്ക് തന്നെ ഏകദേശം രണ്ടു മുതൽ മൂന്നു കിലോഗ്രാം വരെ ഭാരമുണ്ട്. മേത്താനത്തെ ഒരു നഴ്സറിയിൽ നിന്നാണ് ജെസ് ഈ കംബോഡിയൻ കാട്ടുമുന്തിരിയുടെ തൈ സ്വന്തമാക്കിയത്.
മുൻപ് ചെടിക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഒരു വർഷം മുൻപ് ഇത് പൂർണ്ണമായി വെട്ടിക്കളഞ്ഞിരുന്നു. എന്നാൽ അതിനുശേഷം തനിയെ കിളിർത്തു വന്ന പുതിയ ചെടിയാണ് ഇപ്പോൾ അതിശയകരമായ രീതിയിൽ കായ്ച്ചുനിൽക്കുന്നത്.
ഈ പ്രത്യേകതരം മുന്തിരിയുടെ വളർച്ചയും കായ്ഫലവും ഏറെ കൗതുകകരമാണ്. പൂക്കൾ വിരിഞ്ഞ് കായ്കൾ രൂപപ്പെടുന്നതിന് അനുസരിച്ച് കുലകൾ കൂടുതൽ നീളത്തിൽ വളരുകയും, അതോടൊപ്പം പുതിയ പൂക്കൾ വീണ്ടും ഉണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.
നന്നായി പഴുത്തുപാകമാകുന്ന ഈ മുന്തിരിക്ക് പുളിരസം വളരെ കുറവാണെന്നും വീട്ടുകാർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

