പുത്തൂർ ∙ സ്ഥിരം അപകട മേഖലയായ എംസി റോഡിലെ ഏറത്തുകുളക്കട
ജംക്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടും വാഹനങ്ങൾ പായുന്നത് തോന്നുംപടി. കെഎസ്ആർടിസി സർവീസുകൾ ഉൾപ്പെടെ സിഗ്നൽ തെറ്റിച്ചു പായുന്നതായി നാട്ടുകാർ പറയുന്നു.
ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു. അപകടങ്ങൾ ഒഴിവാകുന്നത് തലനാരിഴക്കാണെന്ന് സമീപവാസികൾ പറഞ്ഞു.
ഇന്നലെ രാവിലെ സിഗ്നൽ തെറ്റിച്ചു കടന്നുപോകാൻ ശ്രമിച്ച വാഹനങ്ങൾ കാരണം ഇവിടെ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായി.
ഹൈവേ പൊലീസ് എത്തിയാണ് ഗതാഗതം പഴയപടിയാക്കിയത്.
താഴത്തുകുളക്കട റോഡ് എംസി റോഡിൽ വന്നു ചേരുന്ന ജംക്ഷനിൽ ഒരു മാസം മുൻപാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
തൊട്ടടുത്തു തന്നെയാണു കുളക്കട ജിവിഎച്ച്എസ്എസ് എന്നതു കൂടി പരിഗണിച്ചാണ് സംവിധാനം പ്രാവർത്തികമാക്കിയത്. എംസി റോഡിൽ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങളും താഴത്തുകുളക്കട
റോഡിൽ നിന്ന് എംസി റോഡിലേക്കു വരുന്ന വാഹനങ്ങളും സിഗ്നൽ അനുസരിച്ചു കടന്നുപോകാൻ തുടങ്ങിയതോടെ അപകടസാധ്യത വലിയ തോതിൽ കുറഞ്ഞു. റോഡ് കുറുകെ കടക്കുന്ന കാൽനട
യാത്രികർക്കും സിഗ്നൽ തുണയായി. പക്ഷേ അടുത്തിടെ ചില വാഹനങ്ങൾ സിഗ്നൽ അവഗണിച്ചു കടന്നുപോകാൻ തുടങ്ങിയതാണ് സ്ഥിതി വഷളാക്കിയത്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി വേണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

