കോട്ടയം∙ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘം സ്കൂൾ സന്ദർശിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ വിഭാഗം അണ്ടർ സെക്രട്ടറി ബ്രിജേഷ് കുമാറിന്റെ നേതൃത്വതിലായിരുന്നു എത്തിയത് അജയ് കുമാർ, ചന്ദ്ര കുമാർ എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.നവംബർ നാല് മുതൽ സംസ്ഥാനവ്യാപകമായി നടക്കുന്ന സമഗ്രവോട്ടർപ്പട്ടിക പരിഷ്കരണ പരിപാടിയിൽ ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നുണ്ട്.
സ്കൂൾ സമയം കഴിഞ്ഞും, ശനി ഞായർ ദിവസങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചും കുമരകം വില്ലേജിന്റെ പരിധിയിലുള്ള ബൂത്ത് ലവല് ഓഫീസർമാരെ ക്ലബ് അംഗങ്ങൾ സഹായിക്കുന്നുണ്ട്.ഫോം വിതരണം ചെയ്യുന്നതിനും,തിരികെ വാങ്ങുന്നതിനും, വീട്ടിലെത്തി പൂരിപ്പിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാരെ കുട്ടികൾ സഹായിച്ചു കൊണ്ടിരിക്കുന്നു.
ഇതുവരെ 8 ബൂത്ത് ലെവൽ ഓഫീസർമാരിൽ മൂന്നുപേരുടെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി കഴിഞ്ഞു. ബി എൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും അവർക്ക് മാനസിക പിന്തുണ ലഭ്യമാക്കുന്നതിനും ക്ലബ് അംഗങ്ങൾ സജീവമായി ഇടപെടുന്നുണ്ട്.
ജനാധിപത്യ ഭരണസംവിധാനത്തിൽ ഭാവി വോട്ടർമാരുടെയും നവ വോട്ടർമാരുടെയും പങ്ക് നിസ്തുലമാണ് വോട്ട് ചെയ്യാൻ പോലും പ്രായമായിട്ടില്ലാത്ത കുട്ടികൾ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധ്യമുള്ളവരായിഅതുവഴി മറ്റുള്ളവരുടെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തിലേക്ക് എത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത കുട്ടികളാണ് കുമര കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് അംഗങ്ങൾ എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവരെ നേരിൽ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിമാർ എത്തിയത്.
കുട്ടികൾ സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അതിന്റെ പ്രവർത്തനങ്ങളും അംഗങ്ങളെകുട്ടികൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
മികച്ച പ്രവർത്തനമാണെന്നും മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു ജില്ലാ സ്വീപ്പ് നോഡ ൽ ഓഫീസർ പിഎ അമാനത്ത്, താലൂക്ക് ഓഫീസർ അനിൽകുമാർ, ഇലക്ടറൽ ലിറ്ററസി ജില്ലാ മാസ്റ്റർ ട്രെയ് നർ ടി സത്യൻ, ഇ എൽ സി സ്കൂൾ നോഡൽ ഓഫീസർ യു ജി സന്ധ്യ, പ്രിൻസിപ്പൽ എം എസ് ബിജീഷ്, ഹെഡ്മാസ്റ്റർ എസ് കെ നിഷാദ്, ബി എൽ ഒ മാരായ പി എസ് ലിജോ, ഇ എം ജ്യോതിലാൽ അധ്യാപകരായ രവി കണ്ണൻ, കെ ആർ സജ്ജയൻ ഇ എൽ സി ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

