കൊട്ടിയൂർ ∙ കുരങ്ങ് ശല്യം കൊണ്ട് പൊറുതി മുട്ടിയ മലയോരത്തെ കൃഷിയിടങ്ങളിലേക്ക് മലയണ്ണാൻ കൂട്ടത്തോടെ എത്തിത്തുടങ്ങിയത് കർഷകർക്ക് ഭീഷണിയാകുന്നു. മഴക്കാലം മാറിയതിന് തൊട്ടുപിന്നാലെയാണ് കൊട്ടിയൂരിലെ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും മലയണ്ണാൻ എത്തിത്തുടങ്ങിയത്.
ഇവ തേങ്ങകൾ തുരന്നു നശിപ്പിക്കുന്നു. എല്ലാ പ്രായത്തിലുള്ള തേങ്ങയും തുരന്നു നശിപ്പിക്കുന്നതിനാൽ എന്ത് ചെയ്യുമെന്നറിയാതെ വലയുകയാണ് കർഷകർ.
ഇവയ്ക്ക് പിന്നാലെ മരപ്പട്ടികളും എലികളും കൂടി എത്തുന്നതോടെ നാളികേര കൃഷി വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
കുരങ്ങുകളെ പോലെ തന്നെ മലയണ്ണാന്റെയും മരപ്പട്ടിയുടേയും വംശ വർധന ഉണ്ടായതാണ് മലയോര കർഷകർക്ക് ഭീഷണിയായിട്ടുള്ളത്. എലികൾ തെങ്ങിലെ കുലകൾക്കിടയിൽ കൂടുകൂട്ടുകയും ഇളനീരു പോലും നശിപ്പിക്കുകയും ചെയ്യുന്നു.
മലയണ്ണാനും മരപ്പട്ടിയും കൊക്കോ കൃഷിക്കും ഭീഷണിയാകുന്നുണ്ട്. ഒന്നും രണ്ടുമായാണ് മലയണ്ണാൻ കൃഷിയിടത്തിൽ എത്തുന്നത്.
ഇവയെ തുരത്താൻ വഴി വഴി കണ്ടെത്തിയിട്ടില്ല. വലിയ ശബ്ദം ഉണ്ടാക്കിയാൽ പോലും മലയണ്ണാൻ മടങ്ങി പോകാറില്ല എന്ന് കർഷകർ പറയുന്നു.
ഇവയുടെ ശല്യം ടൗണിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

