ചേർപ്പ് ∙ ബസ് അപകടങ്ങൾ നിത്യസംഭവമാവുകയും നാട്ടുകാരുടെ പരാതി വ്യാപകമാവുകയും ചെയ്തതോടെ കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗം, ലഹരി ഉപയോഗം എന്നിവയ്ക്കെതിരെ പൊലീസ് പരിശോധന കർശനമാക്കി. ഓർഡിനറി ബസുകളിലും ലിമിറ്റഡ് സ്റ്റോപ് ബസുകളിലും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ബസ് അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്.
സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് പൊതുജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നത്. 40 കിലോമീറ്റർ മാത്രം ദൂരം ഉള്ള തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ വർഷങ്ങൾക്ക് മുൻപുള്ള സമയക്രമത്തിലാണ് നൂറോളം ബസുകൾ ഇപ്പോഴും ഓടുന്നത്.
സമയക്രമത്തിലെ പിഴവുകൾ മൂലം ബസുകൾ മത്സരയോട്ടം നടത്തുന്നതും വാഹനങ്ങൾ വലിയതോതിൽ വർധിച്ചതുമാണ് അപകടങ്ങൾ പതിവാകാൻ കാരണമായത്. റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ് ബസുകൾ നിർത്തലാക്കി എല്ലാ ബസുകളും ഓർഡിനറിയാക്കി സമയക്രമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നാണ് യാത്രികർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

