പുതുപ്പള്ളി ∙ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 3 പേർക്ക് പരുക്ക്.
പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ (20) ആണ് മരിച്ചത്. റബർ ബോർഡ് കൂരോത്ത് പറമ്പിൽ ശരൺ (23), മങ്ങാട്ട് അതുൽ (23), സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് മാങ്ങാനം ബഥേൽ വാലിയിൽ അശ്വിൻ സാബു (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരിൽ അശ്വിൻ സാബുവിന്റെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 9ന് ഗവ. ബോയ്സ് സ്കൂളിനു മുന്നിലാണ് അപകടം.
കോട്ടയം ഭാഗത്ത് നിന്നുമെത്തിയ ബൈക്കിൽ പുതുപ്പള്ളിയിൽ നിന്നുമെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി.
സച്ചിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമ്മ: നിഷ.
സഹോദരി: സ്വാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

