മലയിൻകീഴ് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിക്കുന്ന വനിതകളിൽ പകുതി പേരും കുടുംബശ്രീ അംഗങ്ങൾ. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി മത്സര രംഗത്തുള്ള 3,318 വനിതകളിൽ 1,649 പേരാണ് കുടുംബശ്രീ അംഗങ്ങൾ.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ 588 പേർ ഇത്തവണ കൂടുതലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയ്ക്കു പുറമേ കുടുംബശ്രീ വനിത കൂട്ടായ്മയിലെ ജനാധിപത്യ നടപടികളും മാതൃകാപരമായ പ്രവർത്തനങ്ങളുമാണ് മത്സര രംഗത്തുള്ളവരുടെ മുതൽക്കൂട്ട്.
പാങ്ങോട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കുടുംബശ്രീ അംഗങ്ങൾ മത്സരിക്കുന്നത്.
36 പേർ. ബ്ലോക്ക് തലത്തിൽ കല്ലിയൂരിലും കിഴുവിലത്തും 7 പേർ വീതമുണ്ട്.
മുനിസിപ്പാലിറ്റികളിൽ വർക്കലയിലാണ് കൂടുതൽ കുടുംബശ്രീ അംഗങ്ങൾ മത്സരിക്കുന്നത് – 29 പേർ. അയൽക്കൂട്ടങ്ങൾ ഏകോപിപ്പിക്കുന്ന എഡിഎസിൽ (ഏരിയ ഡവലപ്മെന്റ് സൊസൈറ്റി) നിന്ന് 156 പേരും അടുത്തഘട്ടമായ സിഡിഎസിൽ (കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി) നിന്ന് 165 പേരും പോരാട്ടത്തിനുണ്ട്.
തദ്ദേശ സ്ഥാപനവും മത്സരിക്കുന്ന കുടുംബശ്രീ അംഗങ്ങളുടെ എണ്ണവും
∙ കോർപറേഷൻ – 25
∙ നഗരസഭ – 116
∙ ജില്ലാപഞ്ചായത്ത് – 10
∙ ബ്ലോക്ക് പഞ്ചായത്ത്– 84
∙ ഗ്രാമപ്പഞ്ചായത്ത് –1414
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

