കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് (കാരിക്കത്തറ) പാലത്തിലെയും അപ്രോച്ച് റോഡിലെയും ടാറിങ്ങിനു വേണ്ടി 29, 30 തീയതികളിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിരോധനം പിൻവലിച്ചു. മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിൽ ടാറിങ് മാറ്റിവച്ചതായി കരാറുകാരൻ അലക്സ് പെരുമാലിൽ പറഞ്ഞു.
വാഹനങ്ങൾക്കു സാധാരണ പോലെ പാലത്തിലൂടെ തന്നെ കടന്നുപോകാം. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് ടാറിങ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

