ഇന്ത്യയുടെ പരമാധികാര ക്രെഡിറ്റ് റേറ്റിങ് തുടർച്ചയായ 20-ാം വർഷവും ‘ബിബിബി’ ആയി നിലനിർത്തി പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് വിലയിരുത്തുമ്പോഴും, തൊഴിലവസരങ്ങൾ ആവശ്യപ്പെട്ട് യുവാക്കൾ നടത്തുന്ന പ്രക്ഷോഭങ്ങൾ സർക്കാരിന്റെ സാമ്പത്തിക ചെലവഴിക്കലുകളിൽ സമ്മർദം ചെലുത്താൻ സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന ഊർജ പ്രതിസന്ധികൾ വെല്ലുവിളിയാകുമെങ്കിലും, ശക്തമായ വളർച്ചാ സാധ്യതകളും ഉറച്ച ബാഹ്യ സാമ്പത്തിക ഘടനയും കാരണം ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിലവിൽ ഭദ്രമായി തുടരുകയാണെന്ന് ഫിച്ച് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.4 ശതമാനം ജിഡിപി വളർച്ച കൈവരിക്കുമെന്നാണ് റേറ്റിങ് ഏജൻസിയുടെ പ്രവചനം.
എന്നാൽ, കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി വളർച്ചയായ 7.4 ശതമാനത്തെക്കാൾ ഇത് കുറവായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യം 8% ജിഡിപി വളർച്ച നേടുമെന്നാണ് എസ്ബിഐ റിസർച്ചിന്റെ അനുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

