അടിമാലി ∙ അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച ലക്ഷം വീട് നഗറിലെ നെടുമ്പിള്ളിക്കുടി എൻ.കെ.ബിജുവിന്റെ കുടുംബത്തിന് സഹായം നൽകാൻ കൂട്ടാക്കാതെ സർക്കാർ. അശാസ്ത്രീയ നിർമാണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 25ന് രാത്രിയാണ് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്.
ഇതെ തുടർന്ന് ലക്ഷംവീട് നഗറിലെ 8 വീടുകൾ പൂർണമായി തകർന്നു.
തകർന്ന വീടിനുള്ളിൽ അകപ്പെട്ട് ബിജു മരിച്ചു. ഭാര്യ സന്ധ്യയ്ക്ക് സാരമായ പരുക്കേറ്റു.
ഇവർക്ക് അടിയന്തര സഹായം നൽകാൻ സർക്കാരും ജില്ല ഭരണകൂടവും നടപടി സ്വീകരിക്കണമെന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിനോടും മറ്റ് ജനപ്രതിനിധികളോടും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
അടുത്ത കാബിനറ്റ് യോഗത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് ബിജുവിന്റെ ബന്ധുക്കൾക്ക് മന്ത്രി ഉറപ്പു നൽകി മടങ്ങുകയായിരുന്നു. ഒക്ടോബർ 25ന് ശേഷം കാബിനറ്റ് യോഗങ്ങൾ പലതു കഴിഞ്ഞെങ്കിലും ബിജുവിന്റെ കുടുംബത്തിന് മരണാനന്തര സഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ദുരന്തത്തിൽ ഗുരുതര പരുക്കുകളോടെ സന്ധ്യ ഇപ്പോഴും രാജഗിരി ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ഇവർക്കും സർക്കാരിന്റെ ഭാഗത്തുനിന്ന് ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല.
ഇതോടൊപ്പം ദുരന്തത്തിന് ഇരയായി അടിമാലി ഗവ. ഹൈസ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന 50 കുടുംബങ്ങൾക്ക് ദേശീയപാതയുടെ കരാർ കമ്പനി 15,000 രൂപവീതം നൽകുമെന്ന് കലക്ടർ അറിയിച്ചിരുന്നു.
എന്നാൽ പകുതിയോളം കുടുംബങ്ങൾക്ക് മാത്രമാണ് തുക നൽകിയത്.
കരാർ കമ്പനിയും സർക്കാരും ജില്ലാ ഭരണകൂടവും ദുരിതബാധിതരെ തിരിഞ്ഞുനോക്കാത്ത സാഹചര്യം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

