കുഴൽമന്ദം ∙ പേരമകനൊപ്പം ബൈക്കിൽ പോകുമ്പോൾ തെറിച്ചുവീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മുത്തശ്ശി മരിച്ചു. കുഴൽമന്ദം ചിതലി കരിപ്പാലിപ്പാടം വീട്ടിൽ കൃഷ്ണലോചനയാണു (ബേബി–72) മരിച്ചത്. പേരമകൻ ആദിത്തുമായി മണ്ണൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോൾ മണ്ണൂർ നഗരിപ്പുറത്തു വച്ച് ബൈക്കിൽ നിന്നു തെറിച്ചുവീഴുകയായിരുന്നു.
25നു വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
പരുക്കേറ്റ കൃഷ്ണലോചനയെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഭർത്താവ്: ചിദംബരൻ.
മക്കൾ:അനിൽകുമാർ, കവിത. മരുമകൻ:മധു.
സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, പ്രേമലോചന, പരേതനായ രാധാകൃഷ്ണൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

