കന്യാകുമാരി∙ താമ്രപർണി ബോട്ടിന്റെ നവീകരണ ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. കന്യാകുമാരിയിൽ നിന്നു വട്ടക്കോട്ടയ്ക്ക് വിനോദ സഞ്ചാരികൾക്കു വേണ്ടി സർവീസ് നടത്തുന്ന താമ്രപർണി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിയുന്നത്.
കന്യാകുമാരിയിൽ ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ എത്രയും വേഗം ബോട്ടിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം.ആകെ 75 ഇരിപ്പിടങ്ങൾ ഉള്ള ബോട്ട് പൂർണമായി ശീതീകരിച്ചതാണ്.
താമ്രപർണി ബോട്ടിന്റെ നവീകരണ ജോലികൾ ആരംഭിച്ചതോടെ തിരുവള്ളുവർ ബോട്ടു മാത്രമാണ് വട്ടക്കോട്ടയ്ക്കു നിലവിൽ സർവീസ് നടത്തുന്നത്.ചിന്നമുട്ടം തുറമുഖത്തെ സ്വകാര്യ ബോട്ടു നിർമാണശാലയിലാണു താമ്രപർണി പുതുക്കിപ്പണിയുന്നത്. ബോട്ടിന്റെ അടിഭാഗത്തും വശങ്ങളിലുമുള്ള ഇരുമ്പ് ഷീറ്റുകൾ പൂർണമായി മാറ്റി പുതിയ ഷീറ്റുകൾ പിടിപ്പിച്ചു കഴിഞ്ഞു.
ബാക്കിയുള്ള വെൽഡിങ് ജോലികളും അതിവേഗം പുരോഗമിക്കുകയാണ്.പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, എൻജിൻ സർവീസ്, ശീതീകരണ സംവിധാനങ്ങളുടെ നവീകരണം എന്നിവയും ഉടൻ പൂർത്തിയാക്കും. ബോട്ട് പൂർണമായും പെയ്ന്റ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

