ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള 14 അംഗ ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മോചിതരാവാത്തതിനാൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പേസർ ജോഷ് ഹേസൽവുഡും രണ്ടാം മത്സരത്തിലും കളിക്കില്ല.
ഡിസംബർ 4 മുതൽ 8 വരെ ബ്രിസ്ബേനിലെ ഗാബയിൽ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് തന്നെ ഓസ്ട്രേലിയയെ നയിക്കും. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഓപ്പണർ ഉസ്മാൻ ഖവാജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമത തെളിയിച്ചാൽ മാത്രമേ അന്തിമ ഇലവനിൽ ഇടം നേടാനാകൂ.
ഖവാജ വിട്ടുനിൽക്കേണ്ടി വന്നാൽ, ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചേക്കും. ഈ സാഹചര്യത്തിൽ ജോഷ് ഇംഗ്ലിസ് അല്ലെങ്കിൽ ബ്യൂ വെബ്സ്റ്റർ മധ്യനിരയിൽ ഇടംപിടിക്കും.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ നിലവിൽ 1-0 ന് മുന്നിലാണ്. AUSTRALIA SQUAD FOR 2ND ASHES TEST Vs ENGLAND – Steve Smith (C), Khawaja, Weatherald, Labuschange, Head, Green, Webster, Carey, Inglis, Lyon, Starc, Boland, Naser, Doggett.
pic.twitter.com/Dl9NIZRGvm — Tanuj (@ImTanujSingh) November 28, 2025 രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ സ്ക്വാഡ്: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രെൻഡൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മൈക്കിൾ നെസർ, മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, ബ്യൂ വെബ്സ്റ്റർ. കൂടുതൽ വാർത്തകൾക്കും തത്സമയ അപ്ഡേറ്റുകൾക്കുമായി newskerala.net സന്ദർശിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

