കുണ്ടറ∙ രണ്ടിടത്താണെങ്കിലും ഒരേ സമയം സ്ഥാനാർഥികളായതിന്റെ കൗതുകത്തിലാണു ടികെഎം എൻജിനീയറിങ് കോളജിലെ ക്ലാസ്മേറ്റ്സായ എസ്. ഭക്തപ്രിയയും സി.വി.
ആത്മജയും. ജില്ലാ പഞ്ചായത്ത് പെരിനാട് ഡിവിഷൻ ബിജെപി സ്ഥാനാർഥിയാണ് ഭക്തപ്രിയ.
എഴുകോൺ പഞ്ചായത്ത് എച്ച്എസ് വാർഡ് കോൺഗ്രസ് സ്ഥാനാർഥിയാണ് ആത്മജ. ഭക്തപ്രിയ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയെങ്കിൽ ആത്മജ പ്രായം കുറഞ്ഞ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയാണ്.
ഇരുവരും കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി കോളജിന്റെ പടിയിറങ്ങിയത് ഈ വർഷവും.
ആദ്യം സ്ഥാനാർഥി ആകുന്നത് ഭക്തപ്രിയ ആണ്. ഇതിനിടെയാണ് തുടർ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനിരുന്ന ആത്മജയ്ക്ക് അവിചാരിതമായി കോൺഗ്രസ് സ്ഥാനാർഥിത്വം കൈവന്നത്. ഇരുവർക്കും കട്ട
സപ്പോർട്ടുമായി പഴയ ക്ലാസ്മേറ്റ്സ് സംഘവും ഒപ്പമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

