പാലക്കാട് ∙ തദ്ദേശതിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ യുഡിഎഫ് വിസ്മയം ഉണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ അഴിമതിയും തമ്മിലടിയും ജനങ്ങൾ മടുത്തു. പാലക്കാട് നഗരസഭ കോൺഗ്രസ് തിരിച്ചുപിടിക്കും. വർഷങ്ങളായി വിഭാഗീയതയുണ്ടായിരുന്ന സ്ഥലത്തെല്ലാം അതു പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്.
പട്ടാമ്പിയിൽ കോൺഗ്രസിൽനിന്നു മാറിനിന്നിരുന്ന ഒരു വിഭാഗം പാർട്ടിയിലേക്കു മടങ്ങിവന്നിട്ടുണ്ട്.
സിപിഎമ്മിലും സിപിഐയിലും പിണങ്ങി നിൽക്കുന്ന വലിയൊരു വിഭാഗവുമായി പ്രാദേശിക തലത്തിൽ പലയിടത്തും രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടുണ്ട്. ബിജെപിയിലും സിപിഎമ്മിലും സിപിഐയിലും കൂട്ടയടിയാണ്.
യുഡിഎഫ് ജയിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഒൻപതര വർഷം ജനത്തെ ദുരിതത്തിലാക്കിയ സർക്കാരിനെതിരെ കുറ്റപത്രം തയാറാക്കിയാണ് യുഡിഎഫ് ജനങ്ങളെ കാണുന്നത്. അതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം കൃത്യമായ ബദൽ പരിപാടികളും പദ്ധതികളും അവതരിപ്പിക്കുന്നു.
സിപിഎം ഭരണത്തിനെതിരെ യുഡിഎഫ് തയാറാക്കിയ കുറ്റപത്രം എല്ലാ വീടുകളിലും വിതരണം ചെയ്യും. ആറു ലക്ഷം കോടിയോളം രൂപയുടെ ബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടു കൊണ്ടാകും ഈ സർക്കാർ അധികാരം ഒഴിയുക. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തകർന്ന സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള കൃത്യമായ പദ്ധതികൾ ഞങ്ങൾക്കുണ്ട്.
തദ്ദേശസ്ഥാപനങ്ങൾക്കു കൂടുതൽ അധികാരവും ഫണ്ടും നൽകും. കുടുംബശ്രീ വഴി സ്ത്രീകളെ സ്വയംപര്യാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ.ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായിരുന്നു.
യുഡിഎഫിൽ ഇത്തവണ സമ്പൂർണ ഐക്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭയിൽ രണ്ടോ മൂന്നോ വാർഡുകളിൽ മാത്രമാണ് തർക്കം. വാർഡ് കമ്മിറ്റികൾ നിർദേശിച്ച സ്ഥാനാർഥികളെയാണു നഗരസഭയിൽ പരിഗണിച്ചത്.
പാലക്കാട് നഗരസഭ ഉറപ്പായും തിരിച്ചുപിടിക്കുന്നതിനൊപ്പം മികച്ച മുന്നേറ്റം യുഡിഎഫിന് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.എ.തുളസി, യുഡിഎഫ് കൺവീനർ കെ.ബാലഗോപാൽ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, എം.എം.ഹമീദ്, പി.കലാധരൻ, ബി.രാജേന്ദ്രൻനായർ, പി.ഡി.ഉലഹന്നാൻ, സുധാകരൻ പ്ലാക്കാട്ട്, സൈദലവി പൂളക്കാട്.
സി.വി.സതീഷ്, ടി.എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

