പനമരം ∙ പണം അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ ടൗണിനു നടുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ഇരുട്ടിൽ. ടൗണിൽ പ്രധാന പാതയോടു ചേർന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പു കേന്ദ്രവും പരിസരവുമാണു കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ ഇരുട്ടിലാകുന്നത്. ഇതുകൊണ്ടു തന്നെ രാത്രി ബസിൽ കയറി യാത്ര പോകാൻ എത്തുന്നവർ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്ത് ഇരിക്കണമെങ്കിൽ കൈവശം ഒരു ടോർച്ചും കൂടി കരുതണം. ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തായി ഒരു വലിയ ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും ഇതിലെ ഒരു ലൈറ്റ് മാത്രമാണ് പ്രകാശിക്കുന്നത് എന്നതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇതിൽ നിന്നുള്ള വെളിച്ചം എത്താറുമില്ല.
കാത്തിരിപ്പു കേന്ദ്രത്തിൽ വെളിച്ചമില്ലാത്തതിനാൽ ബസ് കാത്തു നിൽക്കാനും ബസിൽ നിന്നിറങ്ങി ബന്ധുക്കളെ കാത്തിരിക്കുന്നതുമായ സ്ത്രീകളുടെ കാര്യമാണ് കഷ്ടം. സമീപത്ത് ഒാട്ടോ റിക്ഷ സ്റ്റാൻഡും ഡ്രൈവർമാരും ഉള്ളതിന്റെ ധൈര്യത്തിലാണ് പലരും ഇവിടെ നിൽക്കുന്നത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ സ്ഥാപിച്ച കാത്തിരിപ്പു കേന്ദ്രത്തിൽ നിർമാണ വേളയിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഹൈ വോൾട്ടേജുള്ള ലൈറ്റുകൾ സ്ഥാപിച്ചതിനാൽ ഓരോ മാസവും വൻതുക വൈദ്യുതി ചാർജായി വന്നതോടെ പഞ്ചായത്തിന് തുക അടയ്ക്കാൻ പറ്റില്ലെന്ന സ്ഥിതിയായി. ഇതെത്തുടർന്നാണ് 2 മാസം മുൻപ് ഇതിലേക്കുള്ള വൈദ്യുതി വിഛേദിച്ചത്.
കാത്തിരിപ്പ് കേന്ദ്രം നിർമിച്ച സ്വകാര്യ സ്ഥാപനവുമായി ആലോചിച്ചു കാത്തിരിപ്പു കേന്ദ്രത്തിൽ വെളിച്ചം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

