കൂത്തുപറമ്പ് ∙ വേങ്ങാട് മെട്ടയിലെ പൂവത്തിൻകീഴ് വീട്ടുകാർക്ക് തദ്ദേശ തിരഞ്ഞെടുപ്പ് കുടുംബക്കാര്യം കൂടിയാണ്. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കുടുംബത്തിലെ നാലു പേരാണുള്ളത്.
പൂവത്തിൻകീഴിൽ വീട്ടിൽ പരേതനായ മൗവഞ്ചേരി കുഞ്ഞിരാമന്റെ മക്കളായ വി.സഹദേവനും സഹോദരൻ വി.ശശീന്ദ്രനും സഹോദരി വി.സുനിതയും ശശീന്ദ്രന്റെ ഭാര്യ ബീനയും മത്സരരംഗത്തുണ്ട്. റിട്ട.അധ്യാപകനായ സഹദേവനും സുനിതയും കോൺഗ്രസിനു വേണ്ടിയും ശശീന്ദ്രനും ഭാര്യ ബീനയും ബിജെപിക്കു വേണ്ടിയുമാണ് രംഗത്തുള്ളത്.
വി.ശശീന്ദ്രൻ ബിജെപി ചക്കരക്കല്ല് മണ്ഡലം കമ്മിറ്റി അംഗമാണ്.
വേങ്ങാട് പഞ്ചായത്ത് വാർഡ് 6ൽ വേങ്ങാട് തെരു വാർഡിലാണ് ശശീന്ദ്രനും സഹോദരൻ സഹദേവനും മത്സരിക്കുന്നത്. ബിജെപി വേങ്ങാട് ഏരിയ വൈസ് പ്രസിഡന്റായ പി.ബീന വേങ്ങാട് പഞ്ചായത്ത് വാർഡ് ഒന്നിൽ തട്ടാരിയിലാണ് പോരാട്ടത്തിന് ഇറങ്ങിയത്.
2015ൽ പടുവിലായി വാർഡിലും 2020ൽ വേങ്ങാട് തെരു വാർഡിലും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
മഹിള കോൺഗ്രസിന്റെ വേങ്ങാട് മണ്ഡലം പ്രസിഡന്റായ വി.സുനിത വേങ്ങാട് പഞ്ചായത്ത് അഞ്ചാം വാർഡ് വേങ്ങാട് മെട്ടയിലാണ് ഇത്തവണ മത്സരിക്കുന്നത്. 2005ൽ നാലാം വാർഡ് ആയിരിക്കെ വേങ്ങാട് മെട്ടയിലും 2010ൽ അഞ്ചാം വാർഡ് വേങ്ങാട് തെരു വാർഡിലും മത്സരിച്ചിട്ടുണ്ട്.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മമ്പറം ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകനുമായ വി.സഹദേവൻ ഇത്തവണ വേങ്ങാട് തെരു വാർഡിൽ സഹോദരൻ ശശീന്ദ്രനുമായി നേരിട്ടുള്ള പോരാട്ടത്തിലാണ്.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം വൈസ് പ്രസിഡന്റുകൂടിയാണ് സഹദേവൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

