കൽപറ്റ ∙ പ്രധാന സീറ്റുകളിലെ വിമത ഭീഷണി ഒരുപരിധി വരെ പരിഹരിച്ച് തദ്ദേശതിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങി കോൺഗ്രസും യുഡിഎഫും. തോമാട്ടുചാൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനായതു നേതൃത്വത്തിന് ആശ്വാസമായി.
ഡിസിസി ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ചർച്ചയ്ക്കു ശേഷം ഇന്നലെ ഉച്ചയോടെയാണ് കലക്ടറേറ്റിലെത്തി ജഷീർ പത്രിക പിൻവലിച്ചത്. പാർട്ടിക്കുവേണ്ടി ഒട്ടേറെ കേസുകളിൽ പ്രതിയാകുകയും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷൻ അംഗം എന്ന നിലയിലെ മികച്ച പ്രകടനവും ജന്മനാട്ടിലെ സീറ്റ് എന്നതും പരിഗണിച്ച് തനിക്കു സ്ഥാനാർഥിത്വം നൽകാത്തതിലുള്ള പ്രതിഷേധമായാണ് ജഷീർ പത്രിക നൽകിയത്.
എന്നാൽ, ദിവസങ്ങളോളം നീണ്ട
ചർച്ചയ്ക്കൊടുവിൽ കെപിസിസി നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.
സതീശൻ, കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.കെ.
ജനീഷ്, കെ.എം. അഭിജിത് എന്നിവർ വിളിച്ചു സംസാരിച്ചെന്നും പാർട്ടിക്കു ദോഷകരമാകുന്ന ഒന്നും ചെയ്യില്ലെന്നും ജഷീർ പ്രതികരിച്ചു.
തനിക്കുണ്ടായ പ്രയാസം പാർട്ടിയെ ബോധ്യപ്പെടുത്താനായി. സ്ഥാനാർഥിത്വത്തിനു അയോഗ്യതയൊന്നുമില്ലെന്നു നേതൃത്വം വ്യക്തമാക്കിയെന്നും ജഷീർ പറയുന്നു.
രാവിലെ പത്തരയോടെ ഡിസിസി ഓഫിസിലെത്തിയാണ് ജഷീർ നേതാക്കളുമായി ചർച്ച നടത്തിയത്.
പത്രിക പിൻവലിച്ചതിനുശേഷം തിരികെ ഡിസിസി ഓഫിസിലേക്കു നടന്നുവന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്കിനെയും മറ്റു നേതാക്കളെയും ആശ്ലേഷിച്ചുശേഷമാണു മടങ്ങിയത്.
അതേസമയം, ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ യുഡിഎഫ് വിമതനായി പത്രിക നൽകിയ കേരള കോൺഗ്രസിലെ ലിന്റോ കെ. കുര്യാക്കോസ് മത്സരരംഗത്തു തുടരുന്നതു തലവേദനയാകും.
യൂത്ത് കോൺഗ്രസ് ബത്തേരി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ താൻ, നേതൃത്വത്തിന്റെ അനുമതിയോടെയാണ് കേരള കോൺഗ്രസ് ടിക്കറ്റിലിറങ്ങിയതെന്നാണു ലിന്റോ പറയുന്നത്.
ഘടകക്ഷിയുടെ സീറ്റ് ചർച്ചകളൊന്നും നടത്താതെ കോൺഗ്രസ് ഏറ്റെടുത്തതിനെതിരായാണു പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ആണ് മീനങ്ങാടിയിലെ യുഡിഎഫ് സ്ഥാനാർഥി.
പനമരം ബ്ലോക്ക് ആനപ്പാറ ഡിവിഷനിൽ വിമതനായി പത്രിക നൽകിയ ഒ.ആർ. രഘു മത്സരരംഗത്തുനിന്ന് പിന്മാറിയതായി നേതൃത്വം അറിയിച്ചു.
ഇന്നലെ ഡിസിസി ഓഫിസിൽ നടന്ന ചർച്ചയ്ക്കൊടുവിൽ, ഔദ്യോഗിക സ്ഥാനാർഥി രാജു തോണിക്കടവിനു കൈ കൊടുത്തശേഷമാണു പിന്മാറുന്നതായി രഘു അറിയിച്ചത്. എന്നാൽ, രഘു പത്രിക പിൻവലിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

