കോഴിക്കോട് ∙ ഇനിയുള്ള നാലുനാൾ ജില്ലയുടെ കണ്ണും കാതും കൊയിലാണ്ടിയി‘ലോട്ട്’ ! ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് ഇന്ന് കൊയിലാണ്ടിയിൽ തുടക്കം.
കാണികളുടെ മനസ്സിന്റെ ഓരോ ‘വോട്ടും’ കുരുന്നുപ്രതിഭകൾക്കു നൽകി സംസ്ഥാനകലോത്സവത്തിനു തൃശൂരി‘ലോട്ട്’ പറഞ്ഞയയ്ക്കണമെന്ന് അഭ്യർഥിക്കുകയാണ്, അപേക്ഷിക്കുകയാണ്… ജില്ലാ സ്കൂൾ കലോത്സവം ഇന്നുരാവിലെ 10ന് കൊയിലാണ്ടി സ്റ്റേഡിയത്തിലെ മഹാത്മാ വേദിയിൽ ഉജ്വലബാല്യ പുരസ്കാരജേതാവ് പി.ആദികേശ് ഉദ്ഘാടനം ചെയ്യും. 22 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ജില്ലയിലെ 17 ഉപജില്ലകളിൽനിന്നുള്ള 13,000 വിദ്യാർഥികളാണ് മാറ്റുരയ്ക്കുക.
യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ അറബിക് കലോത്സവവും സംസ്കൃതോത്സവവും അടക്കം ആകെ 319 മത്സരയിനങ്ങളാണ് അരങ്ങേറുക. ബിഇഎം യുപി സ്കൂളിലാണ് ഭക്ഷണശാല.സമാപനസമ്മേളനം 28ന് വൈകിട്ട് 5ന് കേരളജ്യോതി പുരസ്കാരജേതാവ് ചരിത്രകാരൻ എം.ആർ.രാഘവ വാരിയർ ഉദ്ഘാടനം ചെയ്യും.കലോത്സവത്തിന്റെ ആദ്യദിവസമായ ഇന്നലെ രചനാ മത്സരങ്ങൾ പൂർത്തിയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

