‘‘
അവർ കേവലം ലോകകപ്പ് അല്ല ഉയർത്തിയത്, ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് സ്വപ്നങ്ങളെക്കൂടിയാണ്
’’
– പ്രമുഖ വ്യവസായിയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ ഈ വാക്കുകൾ ശരിവയ്ക്കുംവിധമാണ് ആ വിജയം രാജ്യമാകെ ആവേശം വിതറിയത്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് വനിതാ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സൂപ്പർതാരങ്ങളായ സ്മൃതി മന്ഥനയ്ക്കും ജെമീമ റോഡ്രിഗ്സിനുമൊക്കെ പിന്നാലെ ഇപ്പോൾ ബ്രാൻഡുകളുടെയും നീണ്ട
ക്യൂ കാണാം.
ജെമിമയുടെ 100*
കിരീടം നേട്ടത്തിനു പിന്നാലെ ബ്രാൻഡ് പ്രചാരണത്തിനുള്ള ഫീസ് ഒട്ടുമിക്ക വനിതാതാരങ്ങളും 25 മുതൽ 100% വരെ ഉയർത്തി. വിജയത്തിൽ നിർണായകപങ്കുവഹിച്ച ഷഫാലി വർമ, ദീപ്തി ശർമ തുടങ്ങിയവരും ബ്രാൻഡുകൾക്കിടയിൽ സൂപ്പർസ്റ്റാറുകളായി.
ഫൈനലിന് പിന്നാലെ ജെമീമ റോഡ്രിഗ്സിനെ തേടിയുള്ള ബ്രാൻഡുകളുടെ അന്വേഷണത്തിൽ 100 ശതമാനത്തിലധികമാണ് വർധന. ഓരോ ബ്രാൻഡ് കരാറിനും 75 ലക്ഷം രൂപ മുതൽ 1.5 കോടി രൂപവരെയാണ് ഇപ്പോൾ ജെമീമ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
റെഡ് ബുൾ, ബോട്ട്, ജെഎസ്ഡബ്ല്യു സിമന്റ്, സർഫ് എക്സൽ, നൈക്കി തുടങ്ങിയവ ജമീമയ്ക്കൊപ്പമുള്ള ബ്രാൻഡുകളാണ്. സ്മൃതിയാണ് മുന്നിൽ
സ്മൃതി മന്ഥനയാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം.
ഒന്നരക്കോടി മുതൽ രണ്ടുകോടി രൂപവരെയാണ് സ്മൃതിയുടെ ഫീസ്. 16 ബ്രാൻഡുകളുമായി സ്മൃതിക്ക് കരാറുണ്ട്.
എസ്ബിഐ, നൈക്കി, ഹ്യുണ്ടായ്, ഹെർബൽലൈഫ്, റെക്സോന ഡിയോഡറന്റ്, ഗൾഫ് ഓയിൽ, പിഎൻബി മെറ്റ്ലൈഫ് ഇൻഷുറൻസ് തുടങ്ങിയവ അതിലുൾപ്പെടുന്നു. ബ്രാൻഡ് മൂല്യത്തിൽ സ്മൃതി മന്ഥന ഇനിയും 25-30% വരെ വർധന നേടിയേക്കും.
സ്ത്രീകളുടെ ആരോഗ്യം, ലൈഫ്സ്റ്റൈൽ, വെൽനെസ്, ഗാഡ്ജറ്റുകൾ, വാഹനം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് കൂടുതലായും വനിതാ താരങ്ങളുമായി കരാറൊപ്പുവയ്ക്കാൻ ശ്രമിക്കുന്നത്.
ഓരോ വനിതാതാരവും ശരാശരി 5 പുതിയ ബ്രാൻഡുകളുമായെങ്കിലും കരാറിലെത്തിയിട്ടുണ്ട്.
ക്യാപ്റ്റന്റെ ഇന്നിങ്സ്
ലോകകപ്പ് വിജയത്തിന് പിന്നാലെ ബ്രാൻഡുകളുടെ ലോകത്തും ഏറ്റവും തിളങ്ങുന്നത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തന്നെ. ലോകകപ്പിന് മുൻപ് ഹർമൻപ്രീതിന് 8-10 ബ്രാൻഡുകളുമായാണ് കരാർ ഉണ്ടായിരുന്നത്.
കപ്പ് ഉയർത്തിന് പിന്നാലെ എണ്ണം മൂന്നിരട്ടിയായി. ഹർമൻപ്രീത് വാങ്ങുന്ന പ്രതിഫലവും മൂന്നിരട്ടി കൂടി.
25 ബ്രാൻഡുകളെങ്കിലും ഇപ്പോൾ ഹർമൻപ്രീതിനൊപ്പമുണ്ട്.
താരങ്ങളുടെ വിപുലമായ സാമൂഹിക മാധ്യമ ഫോളോവർമാരും ബ്രാൻഡ് മൂല്യം വർധിക്കാനൊരു ഘടകമാണ്. ജെമീമ, സ്മൃതി, ഹർമൻപ്രീത്, ഷഫാലി, ദീപ്തി തുടങ്ങിയവയുടെ ഇൻസ്റ്റാഗ്രാം ഫോളോവർമാരുടെ എണ്ണം ലോകകപ്പിനുശേഷം കുതിച്ചുകയറി.
രണ്ടുകോടിയോളം പേരാണ് സ്മൃതി മന്ഥനയെ ഫോളോ ചെയ്യുന്നത്. ഹർമൻപ്രീതിനെ 50 ലക്ഷത്തിലേറെയും.
പോരാട്ടത്തിന്റെ കഥ
ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്തായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
ഇന്ത്യ ഉയർത്തിയ 7ന് 298 എന്ന ലക്ഷ്യത്തിലേക്ക് ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെ സെഞ്ചറി (98 ബോളിൽ 101) മികവിൽ കുതിച്ച ദക്ഷിണാഫ്രിക്കയെ 246ൽ ഒതുക്കിയായിരുന്നു സ്വപ്നകിരീട നേട്ടം.
ദീപ്തി ശർമ ഫൈനലിലെ താരമായപ്പോൾ ഷഫാലി വർമ ടൂർണമെന്റിന്റെ താരമായി. പിന്നാലെ ലോകമെമ്പാടുനിന്നും അഭിനന്ദനപ്പെരുമഴ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവർ താരങ്ങൾക്ക് സ്വീകരണവും നൽകിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

