തൃശൂർ∙ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും മാസങ്ങളായി പ്രകൃത വേഷവിതാനങ്ങളിൽ അലഞ്ഞു നടന്ന മനുഷ്യനെ ഒടുവിൽ തെരുവോര പ്രവർത്തകർ പുതു ജീവിതത്തിലേക്ക് എത്തിച്ചു. ഒല്ലൂർ പോലിസിന്റെ സഹായത്തോടെയാണ് അൽപ്പവസ്ത്ര ധാരിയായ ഓർമ്മ നഷ്ടപ്പെട്ടു പോയ ഗംഗയ്യൻ എന്ന മഹാരാഷ്ട്രാ സ്വദേശിയെ തെരുവിലെ ഭ്രാന്തമായ ജീവിതത്തിൽ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു മാസക്കാലമായി ഇയാൾ തൃശൂർ നഗരത്തിൽ വടക്കുംനാഥ ക്ഷേത്ര പരിസരം, ശക്തൻ ബസ്റ്റാന്റ്, തൃശൂർ-പാലക്കാട് ദേശീയ പാത, നടത്തറ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ഒരേ നടപ്പാണ്. മൂന്നുനാലു വട്ടം നഗര പ്രദക്ഷിണം.ഭക്ഷണം കഴിക്കാറില്ല.ഏതെങ്കിലും കച്ചവടക്കാർ നൽകുന്ന പഴങ്ങളാണ് വിശപ്പാറ്റുന്നത്.
താടിയും മുടിയും വളർന്ന് പ്രാചീന മനുഷ്യനെപോലുള്ള ഗംഗയ്യന്റെ വേഷവും പരിതാപകരമാണ് കീറിപ്പറിഞ്ഞ കറുത്ത ഷർട്ടും, ഒരു തോർത്തു മാണ് ഉടുത്തിരിക്കുന്നത്.
കയ്യിൽ എപ്പോഴും കടലാസുകൾ നിറച്ച പ്ലാസ്റ്റിക് കൂടുണ്ടാകും. വഴിയോരങ്ങളിൽ നിന്നും കിട്ടുന്ന പേപ്പറുകളായിരിക്കും.വായന ഇഷ്ടമാണ്.
താൻ ഒരു എഴുത്തുകാരനായിരുന്നുവെന്ന് മുരുകനോട് മനസു തുറന്നു.
ദിവസവും പത്തും പതിനഞ്ചും തവണ നഗരം ചുറ്റലാണ് ജീവിതചര്യ. പലരും ഇതിനിടയിൽ പലയിടങ്ങളിൽ വെച്ച് ഗംഗയ്യനെ കാണും.
ഈ വിവരം തെരുവോര പ്രവർത്തകരെ അറിയിക്കാറുണ്ട്.പക്ഷേ നഗരത്തിൽ ഏറെ അന്വേഷിച്ചു നടന്നാലും കണ്ടെത്താനാവില്ല. കഴിഞ്ഞ 18ന് തൃശൂർ വെട്ടുകാട് സ്വദേശി ശശീന്ദ്രനാണ് തെരുവോരം മുരുകനെ ഗംഗയ്യന്റെ ദുരിത ജീവിതം വിളിച്ചറിയിക്കുന്നത്.
പുലർച്ചെ 5ന് ചേർത്തല പട്ടണക്കാടു നിന്നു മുരുകനും ഏതാനും സഹപ്രവർത്തകരും ഒല്ലൂരിലെത്തി മണിക്കൂറുകൾ നീണ്ട
അന്വേഷണത്തിനു ശേഷം ഇയാളെ കണ്ടു. തുടർന്ന് ഗംഗയ്യനെ കുളിപ്പിച്ചു ഭക്ഷണം വാങ്ങി നൽകി.
പിന്നീട് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശ പ്രകാരം സർക്കൾ ഇൻസ്പെക്ടറുടെ രേഖാമൂലമുള്ള റിപ്പോർട്ടും അനുമതിയുമായി അങ്കമാലി തിരുഹൃദയ സദനത്തിലേക്ക് ഗംഗയ്യനെ കൂട്ടിക്കൊണ്ടുവന്നു. ഇനി ഗംഗയ്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയ ശേഷം ഇയാളുടെ നാട്, വീട, കുടുംബം എന്നിവയെ കണ്ടെത്തി ഗംഗയ്യനെ ഓർമ്മക്കാലത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്.
തെരുവോര പ്രവർത്തകരോടൊപ്പം, ജോസ്, സതീശൻ എന്നിവരുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

