ആലത്തൂർ ∙ പുതിയതായി വാങ്ങിയ എയർകണ്ടിഷനിലെ തകരാർ പരിഹരിച്ചു നൽകാത്തതിനു ഉപഭോക്താവിന് അനുകൂലമായി ഉത്തരവ്. എസിയുടെ വിലയും പരാതിപ്പെടാൻ ചെലവായ തുകയും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
ആലത്തൂർ റസ്റ്റ് ഹൗസിനു സമീപം അബ്ദുൽ ഹക്കീം പാലക്കാട് ചന്ദ്രനഗർ ബിസ്മി കണക്ട്, കൊച്ചിയിലെ കാരിയർ എയർകണ്ടിഷനിങ് വിസ്താര എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് നടപടി.
എയർകണ്ടിഷനർ നന്നാക്കി നൽകുകയോ അല്ലെങ്കിൽ വിലയും പലിശയും കേസ് ചെലവും നൽകാനാണ് വി.വിനയ് മേനോൻ പ്രസിഡന്റും എ.വിദ്യ, എൻ.കെ.കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്. 2024 നവംബർ 30 ന് 31,000 രൂപ വിലവരുന്ന പുതിയ എയർകണ്ടിഷൻ ബിസ്മിയിൽ നിന്ന് വാങ്ങിയിരുന്നു.
ഉപയോഗത്തിലിരിക്കെ തകരാർ കണിച്ചതോടെ പല പ്രാവശ്യം അറിയിച്ചിട്ടും നന്നാക്കി കൊടുത്തില്ലെന്ന് പറയുന്നു. തുടർന്ന് ഹക്കീം ആലത്തൂർ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസിന്റെ സഹായം തേടി.
അവർ പ്രശ്നം പരിഹരിക്കാൻ അഭ്യർഥിച്ചെങ്കിലും നടപ്പാക്കിയില്ല.
ഇതിനെ തുടർന്നാണ് കമ്മിഷനിൽ പരാതി നൽകിയത്. 30 ദിവസത്തിനുള്ളിൽ നന്നാക്കി കൊടുക്കുകയോ അല്ലെങ്കിൽ സാധനത്തിന്റെ വില 31,000 വാങ്ങിയ തീയതി മുതൽ 10 ശതമാനം പലിശയും പരാതിപ്പെടാൻ വന്ന ചെലവ് 10,000 രൂപയും ഒന്നാം എതിർകക്ഷി നൽകണമെന്നാണ് ഉത്തരവ്.
അഡ്വ.വിൻസ് പരാതിക്കാരന് വേണ്ടി ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

