തിരുവനന്തപുരം ∙ പിഎംശ്രീ ധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐഡിഎസ്ഒ പ്രസ് ക്ലബ് ഹാളിൽ വിദ്യാർഥി കൺവെൻഷൻ സംഘടിപ്പിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് കെ.സ് അശ്വിനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സർക്കാർ പിഎംശ്രീ പദ്ധതിയുടെ എംഒ യുവിൽ ഒപ്പ് വെച്ചത് കടുത്ത വഞ്ചനയാണ്. സംസ്ഥാന സർക്കാരിന്റെ ഈ വിദ്യാർഥി വിരുദ്ധ നിലപാടിനെതിരെ സമരം നയിക്കാൻ എസ്എഫ്ഐ തയ്യാറാകുന്നില്ല.
ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണം.
പി.എം ശ്രീ, സംഘപരിവാറിന്റെ രാഷ്ടീയ അജണ്ട മാത്രമാണെന്ന് വിചാരിക്കരുത്, അത് ഒരു കോർപ്പറേറ്റ് പദ്ധതിയാണ്.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് പൂർണമായി ഒഴിഞ്ഞുമാറാൻ ഇത് ഗ്രൗണ്ട് ഒരുക്കുകയാണ്. ഇതിനെതിരെ ശക്തമായ വിദ്യാർഥി സമരങ്ങൾ വളരേണ്ടതുണ്ട്. കെ.സ് അശ്വിനി പറഞ്ഞു.
ജില്ലാ സെക്രട്ടറി എമിൽ ബിജു അധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് എസ് അലീന വിഷയാവതരണം നടത്തി.
സംസ്ഥാന സെക്രട്ടറി ആർ അപർണ, വൈസ് പ്രസിഡന്റുമാരായ അകിൽ മുരളി, എ റഹീം, ജില്ലാ സെക്രട്ടറി സാം പോൾ രാജു, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഗോവിന്ദ് ശശി, ജതിൻ രാജീവൻ, നിലീന മോഹൻകുമാർ, മീനാക്ഷി രാജീവൻ എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

